സ്​കൂള്‍ തുറക്കല്‍ നിര്‍ബന്ധമല്ലെന്ന്​ ആഭ്യന്തരമന്ത്രാലയം

author

ന്യൂഡല്‍ഹി: ഒക്​ടോബര്‍ 15ന്​ സ്​കൂള്‍ തുറക്കുന്നത്​ സംബന്ധിച്ച ഉത്തരവില്‍ വ്യക്​തതയുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം. സ്​കൂള്‍ തുറക്കുന്നത്​ നിര്‍ബന്ധമല്ലെന്ന്​ വെള്ളിയാഴ്​ച ഇറക്കിയ പുതിയ ഉത്തരവില്‍ വ്യക്​തമാക്കുന്നു. ഒക്​ടോബര്‍ 15 മുതല്‍ സ്​കുളുകള്‍ക്കും കോച്ചിങ്​ സെന്‍ററുകള്‍ക്കും തുറന്ന്​ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

അണ്‍ലോക്ക്​ 5ന്‍െറ ഭാഗമായാണ്​ സ്​കൂളുകളുടെ പ്രവര്‍ത്തനത്തിന്​ ഇളവ്​ അനുവദിച്ചത്​​. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക്​ എടുക്കാമെന്നും വ്യക്​തമാക്കിയിരുന്നു. സ്​കൂള്‍ അധികൃതരുമായി കൂടിയാലോചിച്ച്‌​ കോവിഡ്​ സ്ഥിതി വിലയിരുത്തി മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍െറ ഉത്തരവ്​.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്‍െറ ചുവടുപിടിച്ച്‌​ പല സംസ്ഥാനങ്ങളും സ്​കൂളുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ്​. സ്​കൂളുകള്‍ തുറക്കുമെന്ന്​ ഉത്തരാഖണ്ഡ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. കര്‍ണാടകയും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി മുന്നോട്ട്​ പോവുകയാണ്​. കേരളം ഉടന്‍ തുറക്കില്ലെന്ന നിലപാടാണ്​ സ്വീകരിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരോധനാജ്ഞ: കൂട്ടം കൂടുന്നത് വിലക്കി, പൊതുഗതാഗതത്തിന് തടസമില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്ന് മുതല്‍ എല്ലാ ജില്ലകളിലും നിരോധനാജ്ഞ. ഇന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് അതാത് ജില്ലാ കലക്ടര്‍മാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോഡ് ഈ മാസം ഒമ്ബത് വരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലാ കലക്ടര്‍മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കും. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ […]

You May Like

Subscribe US Now