തൊടുപുഴ: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ വിജനമായ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച് കേസിലെ പ്രതി അറസ്റ്റില്‍. ഉടമ്ബന്നൂര് കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദാണ് അറസ്റ്റിലായത്. കരിമണ്ണൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ മാസം 2 ന് രാത്രിയാണ് സംഭവം. ജോലികഴിഞ്ഞ് ഇരു ചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ വിജനമായ സ്ഥലത്ത് വെച്ചാണ് ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കരഞ്ഞ് നിലവിളിക്കാന്‍ ശ്രമിച്ച യുവതിയെ പ്രതി വാ പൊത്തിപിടിച്ച ശേഷമാണ് ഉദ്രവിച്ചത്. പ്രദേശത്തെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ അടിപിടിക്കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് മാഹിന്‍ റഷീദെന്ന് പോലീസ് പറഞ്ഞു. പ്രതിയെ യുവതി തിരിച്ചറിഞ്ഞു. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജരാക്കി.