സ​ച്ചി​ന്‍റെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് കോ​ഹ്‌​ലി; ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ 12,000 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി

author

കാ​ന്‍​ബ​റ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റു​ടെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ഏ​ക​ദി​ന മ​ത്സ​ര​ത്തി​ല്‍ അ​തി​വേ​ഗം 12,000 റ​ണ്‍​സ് പി​ന്നി​ട്ടാ​ണ് കോ​ഹ്‌​ലി സ​ച്ചി​ന്‍റെ റി​ക്കാ​ര്‍​ഡ് മ​റി​ക​ട​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ 23 റ​ണ്‍​സ് പി​ന്നി​ട്ട​പ്പോ​ഴാ​ണ് കോ​ഹ്‌​ലി നേ​ട്ടം കൊ​യ്ത​ത്.

251-ാം ഏ​ക​ദി​ന​ത്തി​ലാ​ണ് കോ​ഹ്‌​ലി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 43 സെ​ഞ്ചു​റി​യും 59 അ​ര്‍​ധ സെ​ഞ്ചുറി​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​റ് ബാ​റ്റ്‌​സ്മാ​ന്മാ​രാ​ണ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇ​തു​വ​രെ 12,000 റ​ണ്‍​സ് പി​ന്നി​ട്ട​ത്. 309 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ നി​ന്ന് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ സ​ച്ചി​നാ​യി​രു​ന്നു ഇ​തു​വ​രെ മു​ന്‍​പി​ലു​ണ്ടാ​യി​രു​ന്ന​ത്.

സ​ച്ചി​നെ കൂ​ടാ​തെ റി​ക്കി പോ​ണ്ടിം​ഗ്, കു​മാ​ര്‍ സം​ഗ​ക്കാ​ര, സ​ന​ത് ജ​യ​സൂ​ര്യ, മ​ഹേ​ല ജ​യ​വ​ര്‍​ധ​ന എ​ന്നീ താ​ര​ങ്ങ​ളാ​ണ് ഏ​ക​ദി​ന​ത്തി​ല്‍ 12,000 റ​ണ്‍​സ് എ​ന്ന നേ​ട്ടം പി​ന്നി​ട്ടി​ട്ടു​ള്ള​ത്.

സ​ച്ചി​ന്‍റെ മ​റ്റൊ​രു റി​ക്കാ​ര്‍​ഡ് കൂ​ടി കോ​ഹ്ലി​യെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. കാ​ന്‍​ബ​റ​യി​ല്‍ സെ​ഞ്ചു​റി നേ​ടാ​നാ​യാ​ല്‍ ഓ​സ്ട്രേ​ലി​യ്ക്കെ​തി​രേ കോ​ഹ്‌​ലി​ക്ക് ഒ​മ്ബ​ത് ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​കും. ഒ​ന്പ​തു സെ​ഞ്ചു​റി​ക​ളു​മാ​യി സ​ച്ചി​ന്‍ നി​ല​വി​ല്‍ കോ​ഹ്ലി​യേ​ക്കാ​ള്‍ ഒ​രു പ​ടി മു​ന്നി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജാതിയോ മതമോ നോക്കാതെ ആരെ വിവാഹം ചെയ്യണമെന്നത് വ്യക്തികളുടെ മൗലികവാകാശം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി.ഡല്‍ഹി, അലഹാബാദ് ഹൈക്കോടതി വിധികള്‍ ശരിവച്ചാണ് കര്‍ണാടക ഹൈക്കോടതിയും സമാന വിധി പുറപ്പെടുവിപ്പിച്ചത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജീവനക്കാരുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് സുജാത, സചിന്‍ ശങ്കര്‍ മഗദ് എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഏതെങ്കിലും പ്രധാന വ്യക്തിക്ക് അയാളുടെ / അവളുടെ ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം […]

You May Like

Subscribe US Now