സ​നൂ​പ് കൊലപാതകക്കേസ്; മൂ​ന്ന് പേ​ര്‍ കൂ​ടി അറസ്റ്റില്‍

author

തൃ​ശൂ​ര്‍ : പു​തു​ശേ​രി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​യു.​സ​നൂ​പ് കൊല്ലപ്പെട്ട കേ​സി​ല്‍ മൂ​ന്ന് പേര്‍ കൂടി അറസ്റ്റില്‍ . ചി​റ്റി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​രാ​ഗ്, അ​ഭ​യ്ജി​ത്ത് (19), സ​തീ​ഷ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് . ഇ​വ​രെ അന്വേഷണ സംഘം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

കേ​സി​ലെ ഒ​ന്നാം പ്ര​തി ചി​റ്റി​ല​ങ്ങാ​ട് ത​റ​യി​ല്‍ വീ​ട്ടി​ല്‍ ന​ന്ദ​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു . കേ​സി​ല്‍ ഇ​തു​വ​രെ ആ​റ് പേ​രെയാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുള്ളത് .

പ്ര​തി​ക​ളെ അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ക്കും . സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും മു​ഖ്യ​പ്ര​തി ന​ന്ദ​ന്‍ ര​ക്ഷ​പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു .

കഴിഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സ​നൂ​പ് കൊ​ല്ല​പ്പെ​ട്ട​ത് . എ​രു​മ​പ്പെ​ട്ടി​ക്ക് സ​മീ​പം ചി​റ്റി​ല​ങ്ങാ​ട്ട് വ​ച്ച്‌ സ​നൂ​പ് ഉ​ള്‍​പ്പ​ടെ നാ​ല് പേ​രെ​യാ​ണ് കൊ​ല​യാ​ളി സം​ഘം ആ​ക്ര​മി​ച്ച​ത് . പരിക്കേറ്റ മൂ​ന്ന് പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജസ്ഥാന്‍ റോയല്‍സ് മത്സരം ഇന്ന് : സഞ്ജു സാംസന് മത്സരം നിര്‍ണ്ണായകം

ആദ്യ രണ്ട് മത്സരത്തിലെ മിന്നും പ്രകടനത്തിനുശേഷം നിറം മങ്ങിപ്പോയ സഞ്ജു സാംസണും രാജസ്ഥാനും ഇന്ന് കളത്തിലിറങ്ങുന്നു. സഞ്ജു സാംസന്റെ മികവില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച രാജസ്ഥാന് അടുത്ത മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുവാന്‍ ആയിരുന്നു വിധി. ഈ മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് തിങ്ങാനും സാധിച്ചില്ല. ധോണിക്ക ശേഷം ഇന്‍ഡ്യന്‍ ടീമില്‍ കയറുവാന്‍ ശ്രമിക്കുന്ന സഞ്ജുവിന് ആദ്യ മത്സരങ്ങളിലെ പ്രകടനത്തോടെ ഏവരുടെയും കൈയടി നേടുവാന്‍ സാധിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളെല്ലാം സഞ്ജു […]

You May Like

Subscribe US Now