സ​ര്‍​ക്കാ​രി​നെ​തി​രെ​ ​സ​മ​രം ചെയ്തു; ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെന്‍ഷന്‍

author

കൊ​ല്ലം​:​ ​സ​ര്‍​ക്കാ​രി​നെ​തി​രെ​ ​സ​മ​രം​ ​ചെ​യ്ത​തി​ന്റെ​ ​പേ​രി​ല്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സ​സ്പെ​ന്‍​ഡ് ​ചെ​യ്തു. ​തി​രു​വി​താം​കൂ​ര്‍​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡി​ലെ​ ​ക​ഴ​ക​ക്കാ​ര​നാ​യ​ ​ആ​ര്‍.​വൈ.​എ​ഫ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ ​ലാ​ലു​വി​നെയാണ് ​ ജോ​ലി​യി​ല്‍​ ​നി​ന്ന് ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ര്‍​ ​സ​സ്പെ​ന്‍​ഡ് ​ചെയ്തത്. എന്നാല്‍ ലാ​ലു​ പറയുന്നത് സ​സ്‌​പെ​ന്‍​ഷന്‍ രാ​ഷ്ട്രീ​യ​ ​പ​ക​പോ​ക്ക​ലാ​ണെന്നാണ്. സ​ര്‍​ക്കാ​ര്‍​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​തെ​റ്റ് ​തു​റ​ന്നു​ ​കാ​ണി​ക്കു​ന്ന​തി​നു​ള്ള​ ​സ​മ​ര​ത്തി​ല്‍​ ​പ​ങ്കെ​ടു​ത്തി​രു​ന്നെന്നും ഇ​ങ്ങ​നെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണെ​ങ്കി​ല്‍​ ​സി.​പി.​എം​ ​നേ​താ​ക്ക​ളാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത​ല്ലേ​യെ​ന്നും​ ​ലാ​ലു​ ​ചോ​ദി​ച്ചു.

ലാ​ലു സ​മ​ര​ത്തി​ല്‍​ ​പ​ങ്കെ​ടു​ത്ത​ത്​ ​ജൂ​ലാ​യ് 6​ ​മു​ത​ല്‍​ ​ഒ​ന്‍​പ​തു​വ​രെ​ ​അ​വ​ധി​യി​ലാ​യി​രു​ന്ന​ ​സ​മ​യ​ത്താ​ണ്. ​ബോ​ര്‍​ഡി​ന്റെ​ ​ആ​രോ​പിക്കുന്നത് ലാ​ലു​ ​ചെ​യ്ത​ത് ​ഡി​പ്പാ​ര്‍​ട്ട്മെ​ന്റ് ​വി​രു​ദ്ധ​ ​ന​ട​പ​ടി​യാ​ണെ​ന്നാ​ണ്. സ​സ്‌​പെ​ന്‍​ഷ​ന്‍​ ​ഉ​ത്ത​ര​വി​ല്‍​ ​​ആ​ഗ​സ്റ്റ് 25,​ 26​ ​തീ​യ​തി​ക​ളി​ല്‍​ ​അ​വ​ധി​യെ​ടു​ക്കാ​തെ​ ​ലാ​ലു​ ​സ​മ​ര​ത്തി​ല്‍​ ​പ​ങ്കെ​ടു​ത്ത​തി​ന് ​തെ​ളി​വ് ​ല​ഭി​ച്ച​താ​യി പറയുന്നു. ക​ഴി​ഞ്ഞ​ 13​ ​നും​ ​ലാ​ലു​ ​സ​മ​രം​ ​ചെ​യ്ത​താ​യി​ ​പ​രാ​തി​യു​ണ്ട്. സ​ര്‍​ക്കാ​രി​നെ​തി​രാ​യ​ ​സ​മ​ര​ത്തി​ല്‍​ ​പ​ങ്കെ​ടു​ത്ത​ ​ലാ​ലു​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കോ​ണ്‍​ട്രാ​ക്‌ട് ​നി​യ​മം​ ​ലം​ഘി​ച്ച​താ​യും​ ​ഉ​ത്ത​ര​വി​ല്‍​ ​വ്യക്തമാക്കുന്നുണ്ട്. ​ന​ട​പ​ടി എടുത്തിരിക്കുന്നത് കൊ​ല്ലം​ ​അ​സി​സ്റ്റ​ന്റ് ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രം​പ് ഭ​ര​ണ​കൂ​ടം സമ്ബൂര്‍ണ്ണ പ​രാ​ജയം; ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സ്

വാ​ഷിം​ഗ്ട​ണ്‍: ട്രം​പ് ഭ​ര​ണകൂടത്തിന് ​കീ​ഴി​ല്‍ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ശ്വാ​സ്യ​ത​യി​ല്‍ സം​ശ​യമുണ്ടെന്ന് ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സ്. ക​മ​ല ഹാ​രി​സ് തന്റെ വി​മ​ര്‍​ശ​നം രേഖപ്പെടുത്തിയത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സം​വാ​ദ​പ​രി​പാ​ടി​യി​ലാ​യി​രു​ന്നു. കോ​വി​ഡി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ അ​റി​ഞ്ഞി​ട്ടും വൈ​റ്റ് ഹൗ​സ് ന​ട​പ​ടി​യെ​ടു​ത്തില്ലെന്നും ട്രം​പ് ഭ​ര​ണ​കൂ​ടം സമ്ബൂര്‍ണ്ണ പ​രാ​ജ​യ​മാ​ണെ​ന്നും ജ​ന​ങ്ങ​ളോ​ട് സ​ത്യം പ​റ​യാ​നെ​ങ്കി​ലും ഡോ​ണ​ള്‍​ഡ് ട്രം​പ് ത​യാ​റാ​ക​ണ​മെ​ന്നും സ്വ​ന്തം ആ​രോ​ഗ്യ​കാ​ര്യ​ത്തി​ലും നി​കു​തി​യു​ടെ കാ​ര്യ​ത്തി​ലും ട്രം​പ് ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ക​മ​ല പറഞ്ഞു

You May Like

Subscribe US Now