തിരുവനന്തപുരം: ഈ സര്‍ക്കാരിനെ ആര്‍ക്കും രക്ഷിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം അഴിമതി ആരോപിക്കുന്പോള്‍ അതെല്ലാം നിരാസവത്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കേണ്ടന്ന് മുഖ്യമന്ത്രി പറയുന്നത് അന്വേഷണം തനിലേക്ക് വരുമെന്ന് ഭയക്കുന്നതിനാലാണ്. ഇ.പി. ജയരാന്, തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രന് എന്നീ മന്ത്രിമാരുടെ രാജിക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് എന്തുകൊണ്ടാണ് മുഖ്യമന്ത്രി ജലീലിന്റെ കാര്യത്തില്‍ സ്വീകരിക്കാത്ത്. ഈ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരും എന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ഈ സര്‍ക്കാരിന് അധധികാരത്തില് തുടരാന്‍ ധാര്‍മികതയില്ല. സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്നും ചെന്നിത്തല അവശ്യപ്പെട്ടു.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ജലീല്‍ എന്‍ഐഎ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. പുലര്‍ച്ചെ ആറോടെ സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്.
സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഇഡി മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.