ഹത്രാസ് യുവതി മരിച്ചതെല്ല ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണ് ; വിമര്‍ശനവുമായി സോണിയ ഗാന്ധി

author

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉയോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഹത്രാസ് യുവതി മരിച്ചതെല്ലന്നും ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു.കൂടാതെ ഈ വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടന്നുവെന്നും അവര്‍ പറഞ്ഞു. ട്വിറ്റര്‍ വീഡിയോയിലൂടെയായിരുന്നു അവരുടെ പ്രതികരണം.


ഈ പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് . ആ പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ല. ഇന്നവള്‍ നമുക്കൊപ്പമില്ല ഹത്രാസിലെ നിര്‍ഭയ മരിച്ചതല്ലദയാശൂന്യരായ സര്‍ക്കാര്‍ അതിന്റെ സംവിധാഞങ്ങളും അലംഭാവംകൊണ്ടും കൊന്നതാണ് അവര്‍ ആരോപിച്ചു.

‘അവള്‍ ജീവിച്ചിരിക്കുമ്ബോള്‍, അവളെ കേട്ടില്ല, അവളെ സംരക്ഷിച്ചില്ല, മരണശേഷം അവളുടെ വീടും നിഷേധിച്ചു. അവളെ അവളുടെ കുടുംബത്തിന് കൈമാറിയില്ല, കരയുന്ന അമ്മയ്ക്ക് മകളോട് അവസാനമായി വിട പറയാനുള്ള അവസരം നല്‍കിയില്ല. ഇതൊരു വലിയ പാപമാണ്, ‘സോണിയ ഗാന്ധി ആരോപിച്ചു.യുവതിയുടെ മൃതദേഹം പോലീസുകാര്‍ അനാഥയെ പോലെ സംസ്ക്കരിക്കപ്പെട്ടതിലൂടെ അവള്‍ അപമാനിക്കപ്പെട്ടുവെന്നും സോണിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​ച്ച്‌ ബി.​എ​സ്.​എ​ന്‍.​എ​ല്‍: മൊ​ബൈ​ല്‍, ​േഡ​റ്റ സേ​വ​ന​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ട്ടു

ക​ല്‍​പ​റ്റ: ജി​ല്ല​യി​ല്‍ ബി.​എ​സ്.​എ​ന്‍.​എ​ല്‍ മൊ​ബൈ​ല്‍ സേ​വ​നം ത​ട​സ്സ​പ്പെ​ട്ട​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​ച്ചു.ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മൊ​ബൈ​ല്‍ നെ​റ്റ്​​വ​ര്‍​ക്ക്, ഡേ​റ്റ സേ​വ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​ത്. നെ​റ്റ്​​വ​ര്‍​ക്ക് വ​ന്നും പോ​യും ക​ളി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ധി​ക്കു പു​റ​ത്തെ​ന്നാ​ണെ​ന്നാ​യി​രു​ന്നു പ​ല​ര്‍​ക്കും മ​റു​പ​ടി. ചി​ല​യി​ട​ങ്ങ​ളി​ല്‍ ലാ​ന്‍​ഡ് ഫോ​ണ്‍ സേ​വ​ന​വും ത​ട​സ്സ​പ്പെ​ട്ടു. മൊ​ബൈ​ല്‍ ബാ​ങ്കി​ങ്ങും നി​ല​ച്ചു. മൊ​ബൈ​ല്‍ നെ​റ്റ്​​വ​ര്‍​ക്ക് ഫോ​ര്‍ ജി​യി​ലേ​ക്ക് മാ​റ്റു​ന്ന​തിെന്‍റ ഭാ​ഗ​മാ​യാ​ണ് സേ​വ​നം ത​ട​സ്സ​പ്പെ​ട്ട​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.വ്യാ​ഴാ​ഴ്ച മു​ത​ല്‍ ജി​ല്ല​യി​ല്‍ ബി.​എ​സ്.​എ​ന്‍.​എ​ല്‍ ഫോ​ര്‍ ജി ​സേ​വ​നം ആ​രം​ഭി​ക്കു​ക​യാ​ണ്.

You May Like

Subscribe US Now