ഹാത്രാസ് കൂട്ടബലാത്സംഗം: യു.പി പൊലീസ് വാദങ്ങളെ എതിര്‍ത്ത ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി

author

ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ പരസ്യമായി എതിര്‍ത്ത ഡോക്ടര്‍ക്കെതിരെ നടപടി.

പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അസീം മാലിക്കിനെതിരെയാണ് വകുപ്പുതല നടപടിയെടുത്തിരിക്കുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 16 ന് അദ്ദേഹത്തെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്‍ 20 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു.

ഹാത്രാസ് കേസില്‍ പൊലീസ് വാദങ്ങളെ പരസ്യമായി തള്ളിയതിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെന്നാണ് ഡോക്ടറുടെ വാദം. കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടറെന്ന നിലയില്‍ ഈ വാദത്ത എതിര്‍ത്ത് അസീം രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായി 11 ദിവസത്തിന് ശേഷമാണ് സാമ്ബിള്‍ ലാബോറട്ടറി പരിശോധനയ്ക്കായി അയച്ചതെന്നും സംഭവം നടന്ന് 90 മണിക്കൂറിന് ശേഷം തെളിവ് ഇല്ലാതാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആശുപത്രി റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേസില്‍ തുടക്കം മുതലെ യു.പി പൊലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി വീട്ടുകാരുടെ സമ്മതം കൂടാതെ സംസ്‌കരിച്ചതും, ഹാത്രാസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടുതടങ്കിലാക്കിയതുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ പുതിയ സമയക്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് സന്ദര്‍ശന സമയത്തില്‍ പുതിയ ക്രമീകരണമേര്‍പ്പെടുത്തി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. പുതിയ തീരുമാനമനുസരിച്ച്‌ ഒന്നു മുതല്‍ അഞ്ച് വരെ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്ബര്‍ ഉടമകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സയമം. ആറു മുതല്‍ പൂജ്യം വരെ ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് ആറ് വരെയും എത്താം. തിരക്ക് മൂലം രാവിലെ എത്തിയവര്‍ക്ക് ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് 12.30 മുതല്‍ […]

You May Like

Subscribe US Now