ഹാഥ്റസ് പീഡനം: അന്വേഷണ സംഘത്തിലെ ഡിഐജിയുടെ ഭാര്യ ജീവനൊടുക്കി

author

ഹാഥ്റസ് കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 36 വയസ്സായിരുന്നു. ആത്ഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.

ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലക്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പ്രദേശത്തെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ഡിസിപി ചാരു നിഗം അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒറ്റപ്പെട്ട സംഭവങ്ങളാണ് ഞാന്‍ ശ്രദ്ധയില്‍പെടുത്തിയത്, തെറ്റ്‌ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തണം; ഡോ. നജ്​മ സലിം

കൊച്ചി: പൊതുമേഖല ആരോഗ്യരംഗത്തെ ഒന്നടങ്കം താന്‍ കുറ്റ​പ്പെടുത്തിയിട്ടില്ലെന്ന്​ കളമശ്ശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥകളെ കുറിച്ച്‌​ പുറത്ത് കൊണ്ടുവന്ന ഡോക്​ടര്‍ നജ്​മ സലിം ആരോപിക്കുന്നു. തന്‍െറ പ്രതികരണം സര്‍ക്കാറിനോ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെയല്ല, മറിച്ച്‌, അനീതിക്കും അനാസ്ഥക്കും എതിരെയാണ്. ഒറ്റപ്പെട്ട സംഭവങ്ങളാണ് താന്‍ ശ്രദ്ധയില്‍പെടുത്തിയതെന്നും തെറ്റ്‌ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടേണ്ടതാണെന്നും അവര്‍ ഫേസ്​ബുക്കില്‍ കുറിക്കുകയുണ്ടായി. തന്‍െറ വെളിപ്പെടുത്തല്‍മൂലം സാധാരണക്കാരിലുണ്ടാകാവുന്ന ഭയം തിരിച്ചറിയുന്നു. ആരുടേയും ജീവന്‍ അനാസ്ഥ കാരണം പൊലിയാതെയിരിക്കുകയെന്നത്​ […]

You May Like

Subscribe US Now