ഹിന്ദുവാണെങ്കില്‍ അവന്റെ അടിസ്ഥാന സ്വഭാവം ദേശസ്‌നേഹമായിരിക്കും: മോഹന്‍ ഭഗവത്

admin

ഹിന്ദുവായി ആരെങ്കിലും ഒരാള്‍ ഉണ്ടെങ്കില്‍ അദ്ദേഹം ദേശസ്‌നേഹിയായിരിക്കുമെന്നും അത് അയാളുടെ അടിസ്ഥാന സ്വഭാവവുമായിരിക്കുമെന്നും ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത്. ദേശസ്‌നേഹം ഉത്ഭവിക്കുന്നത് ധര്‍മ്മത്തില്‍ നിന്നാണെന്ന മഹാത്മാഗാന്ധിയുടെ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടായിരുന്നു മോഹന്‍ ഭഗവത് പറഞ്ഞത്. ജെ കെ ബജാജും എംഡി ശ്രീനിവാസും ചേര്‍ന്ന് രചിച്ച ‘മേക്കിംഗ് ഓഫ് എ ഹിന്ദു : ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയെ പോലുള്ള വ്യക്തിത്വങ്ങളെ കൈവശപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നു പറഞ്ഞ അദ്ദേഹം സംഘം ഗാന്ധിജിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്നും പറഞ്ഞു. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ആധികാരിക പണ്ഡിത ഗവേഷണ രേഖയായി പുസ്തകത്തെ വിശേഷിപ്പിച്ച ഭഗവത്, തന്റെ മാതൃരാജ്യത്തോടുള്ള സ്‌നേഹം ആത്മീയതയില്‍ നിന്ന് ഉത്ഭവിക്കുന്നതിനാല്‍ തന്റെ ധര്‍മ്മവും ദേശസ്നേഹവും വ്യത്യസ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ദേശസ്നേഹം ഉത്ഭവിച്ചത് തന്റെ ധര്‍മ്മത്തില്‍ നിന്നാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു, ”ധര്‍മ്മം കേവലം മതത്തെ അര്‍ത്ഥമാക്കുന്നില്ലെന്നും അത് മതത്തേക്കാള്‍ വിശാലമാണെന്നും ഭഗവത് പറഞ്ഞു

‘ ആരെങ്കിലും ഹിന്ദുവാണെങ്കില്‍, അവന്‍ ദേശസ്‌നേഹിയാകണം, അത് അവന്റെ അല്ലെങ്കില്‍ അവളുടെ അടിസ്ഥാന സ്വഭാവവും ആയിരിക്കും. ചില സമയങ്ങളില്‍ നിങ്ങള്‍ അവന്റെ അല്ലെങ്കില്‍ അവളുടെ ദേശസ്നേഹത്തെ ഉണര്‍ത്തേണ്ടിവരും, പക്ഷേ അവന് (ഹിന്ദു) ഒരിക്കലും ഇന്ത്യ വിരുദ്ധനാകാന്‍ കഴിയില്ല. ഒരാള്‍ തന്റെ രാജ്യത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അത് ഭൂമിയെ മാത്രം അര്‍ത്ഥമാക്കുന്നില്ല എന്ന വസ്തുതയെക്കുറിച്ച്‌ ബോധവാന്മാരായിരിക്കുക, അതിന്റെ ജനത, നദികള്‍, സംസ്‌കാരം, പാരമ്ബര്യങ്ങള്‍, എല്ലാം അര്‍ത്ഥമാക്കുന്നു, ”അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍ കോവിഡ്​ മാനദണ്ഡം ലംഘിച്ചെന്ന്​; ബി.സി.സി.ഐ അന്വേഷണം തുടങ്ങി

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍ കോവിഡ്​ മാനദണ്ഡം ലംഘിച്ചെന്ന്​ ആരോപണം. ആസ്​ട്രേലിയന്‍ മാധ്യമങ്ങളാണ്​ വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​. രോഹിത്​ ശര്‍മ്മ, ശുഭ്​മാന്‍ ഗില്‍, പൃഥ്വി ഷാ, റിഷഭ്​ പന്ത്​ എന്നിവര്‍ കോവിഡ്​ നിയന്ത്രണം ലംഘിച്ചുവെന്നാണ്​ ആക്ഷേപം. കോവിഡ്​ നിയന്ത്രണങ്ങള്‍ പ്രകാരം ആസ്​ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍ക്ക്​ റസ്റ്ററന്‍റിലിരുന്ന്​ ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ട്​. പ​േക്ഷ റസ്റ്ററന്‍റിന്​ പുറത്തുള്ള കസേരകളിലാണ്​ അവര്‍ ഇരിക്കേണ്ടത്​. റസ്റ്ററന്‍റിലെത്തുന്ന മറ്റുള്ളവരുമായി ഇടപഴകാനും പാടില്ല. ഇന്ത്യന്‍ ക്രിക്കറ്റ്​ ടീമംഗങ്ങള്‍ […]

You May Like

Subscribe US Now