ഹൈലെവല്‍ ഐടി ടീമിനെ നിയമിച്ചതിലും എം ശിവശങ്കറിന് പങ്ക്; തെളിവുകള്‍ പുറത്ത്

author

കൊച്ചി: സംസ്ഥാന ഹൈക്കോടതിയിലെ ഹൈലെവല്‍ ഐടി ടീമിനെ നിയമിച്ചതിലും എം ശിവശങ്കറിന് പങ്ക്. എന്നാല്‍ എം ശിവശങ്കര്‍ കൂടി പങ്കെടുത്ത യോഗമാണ് അഞ്ചംഗ ടീമിനെ നിയമിച്ചത്. അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയായിരുന്നു ഇവരുടെ ശമ്ബളം. എന്‍ഐസിക്ക് പകരം അഭിമുഖം മാത്രം നടത്തി കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇവരെ നിയമിച്ച ശേഷം വിവരച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്. ഇതുസംബന്ധിച്ച രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. നേരത്തെ, സ്പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ഇടപെട്ട് സ്വപ്നയെ നിയമിച്ചത് വന്‍ വിവാദമായിരുന്നു.

എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കി. ശിവശങ്കറിനെ സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകളാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയത്. തെളിവുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധിയും ഇന്നവസാനിക്കുകയാണ്.

അതേസമയം കളളക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ കള്ളക്കടത്തില്‍ മാത്രമല്ല, വിദേശത്തേക്ക് ഡോളര്‍ കടത്തിയതിലും ശിവശങ്കര്‍ക്ക് പങ്കുണ്ടെന് കസ്റ്റംസ് പറയുന്നു. ഈ കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നും തുടരും. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. ആ​ദ്യ​ഘ​ട്ട ത​ദ്ദേ​ശ വോ​ട്ടെ​ടു​പ്പി​നു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ന്ദ്ര​ത്തി​ല്‍ തി​ക്കും​തി​ര​ക്കും രൂ​പ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. സാ​മ​ഗ്രി വി​ത​ര​ണ​ത്തി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ഉ​റ​പ്പാ​ക്ക​ണം. ജാ​ഗ്ര​ത​കു​റ​വ് പാ​ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ലാ​ഞ്ചി​റ സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച്‌ തി​ര​ക്ക് ഉ​ണ്ടാ​യ​ത്. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നാ​യി​ല്ല.

You May Like

Subscribe US Now