ഹൈ​ടെ​ക് സ്കൂ​ള്‍, ഹൈ​ടെ​ക് ലാ​ബ് പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ഇ​ന്ന്

author

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് മു​​​ഴു​​​വ​​​ന്‍ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ഹൈ​​​ടെ​​​ക് ക്ലാ​​​സ്‌​​​റൂ​​​മു​​​ള്ള ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം മാ​​​റു​​​ന്നു. വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​സ​​​മ്ബൂ​​​ര്‍​​​ണ ഡി​​​ജി​​​റ്റ​​​ല്‍ സം​​​സ്ഥാ​​​ന​​​മാ​​​കു​​​ക​​​യാ​​​ണ് കേ​​​ര​​​ളം.

ഹൈ​​​ടെ​​​ക് സ്കൂ​​​ള്‍ , ഹൈ​​​ടെ​​​ക് ലാ​​​ബ് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പൂ​​​ര്‍​​​ത്തീ​​​ക​​​ര​​​ണ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്ന് 11ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഓ​​​ണ്‍​​​ലൈ​​​നാ​​​യി നി​​​ര്‍​​​വ​​​ഹി​​​ക്കും.പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ: സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സ്പീ​​​ക്ക​​​ര്‍ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

16,027 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലാ​​​യി 3,74,274 ഡി​​​ജി​​​റ്റ​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് സ്മാ​​​ര്‍​​​ട് ക്ലാ​​​സ്‌​​​റൂം പ​​​ദ്ധ​​​തി​​​ക്കാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. 4752 ഹൈ​​​സ്‌​​​കൂ​​​ള്‍, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലാ​​​യി 45,000 ഹൈ​​​ടെ​​​ക് ക്ലാ​​​സ് മു​​​റി​​​ക​​​ള്‍ ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കി. പ്രൈ​​​മ​​​റി- അ​​​പ്പ​​​ര്‍ പ്രൈ​​​മ​​​റി ത​​​ല​​​ങ്ങ​​​ളി​​​ല്‍ 11,275 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ഹൈ​​​ടെ​​​ക് ലാ​​​ബും ത​​​യാ​​​റാ​​​ക്കി.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ​​​യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഹൈ​​​ടെ​​​ക് ക്ലാ​​​സ് റൂം ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. കൈ​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കി​​​ഫ്ബി​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. എം​​​പി​​​മാ​​​ര്‍, എം​​​എ​​​ല്‍​​​എ​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ ആ​​​സ്തി​​​വി​​​ക​​​സ​​​ന​​​ഫ​​​ണ്ട്, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ഫ​​​ണ്ട് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചും ഹൈ​​​ടെ​​​ക് ക്ലാ​​​സ് മു​​​റി​​​ക​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭാ​ഗ്യലക്ഷ്മിയും സംഘവും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും

കൊച്ചി : അശ്ലീല യു ട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിം​ഗ് ആര്‍ട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും . സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഭാ​ഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയെ സമീപിക്കുന്നത് . ബി.ജെ.പി പ്രവര്‍ത്തകരെ ഇരുപതംഗ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി. ഝാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവിനെയും ഭാര്യയെയും അജ്ഞാത സംഘം. വിജയ് […]

You May Like

Subscribe US Now