“​കോ​വി​ഡ് പി​ടി​പെ​ട്ട​ത് ദൈ​വാ​നു​ഗ്ര​ഹം​കൊ​ണ്ട്’; പു​തി​യ ക​ണ്ടെ​ത്ത​ലു​മാ​യി ഡോ​ണ​ള്‍​ഡ് ട്രം​പ്

author

വാ​ഷിം​ഗ്ട​ണ്‍: ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണു ട്രം​പി​ന്‍റെ പ​രാ​മ​ര്‍​ശം.

താ​നി​പ്പോ​ള്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച​ത് ഒ​രു ത​ര​ത്തി​ല്‍ ദൈ​വാ​നു​ഗ്ര​ഹ​മാ​യി. വൈ​റ​സ് ബാ​ധി​ച്ച​തി​നാ​ലാ​ണു ത​നി​ക്കു റീ​ജെ​ന​റോ​ണ്‍ എ​ന്ന മ​രു​ന്നി​നെ കു​റി​ച്ച​റി​യാ​നും ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ച്ച​ത്. ത​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണു ചി​കി​ത്സ​യ്ക്കു റീ​ജെ​ന​റോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നും ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ മ​രു​ന്നാ​ണു റീ​ജെ​ന​റോ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച​ശേ​ഷ​വും വൈ​റ്റ് ഹൗ​സി​ല്‍ ത​ന്നെ തു​ട​രാ​നാ​ണു താ​ന്‍ ആ​ഗ്ര​ഹി​ച്ച​തെ​ങ്കി​ലും പ്ര​സി​ഡ​ന്‍റാ​യ​തി​നാ​ല്‍ മി​ക​ച്ച ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്ത​ണ​മെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു മാ​റി​നി​ല്‍​ക്കേ​ണ്ടി വ​ന്ന​തെ​ന്നും ട്രം​പ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ആ​റു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു വീ​ഡി​യോ പു​റ​ത്തു​വ​രു​ന്ന​ത്. ഓ​വ​ല്‍ ഓ​ഫീ​സി​നു പു​റ​ത്തു​വ​ച്ചു ചി​ത്രീ​ക​രി​ച്ച വി​ഡി​യോ​യി​ല്‍ നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് എ​ന്നു ട്രം​പ് സ്വ​യം പു​ക​ഴ്ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസിനെ മുന്നണിയിലെടുത്തിട്ട് കാര്യമായ പ്രയോജനമില്ല; വീണ്ടും എതിര്‍പ്പുയര്‍ത്തി സിപിഐ

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലെടുക്കുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച്‌ സിപിഐ കോട്ടയം ജില്ലാ നേതൃത്വം. ജോസ് കെ മാണി മുന്നണിയില്‍ വരുന്നതുകൊണ്ട് കാര്യമായ ഒരു പ്രയോജനവുമുണ്ടാവാന്‍ പോവുന്നില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ പറഞ്ഞു. ജോസ് കെ മാണിയുടെ വരവ് സംബന്ധിച്ച്‌ മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് വിട്ടുപോരുന്നതില്‍ […]

You May Like

Subscribe US Now