സിതാപുര്‍: പൂജക്ക് പ്രതിഫലമായി വ്യാജ നോട്ടുകള്‍ നല്കിയ വീട്ടമ്മ പിടിയില്‍. ഉത്തര്‍ പ്രദേശിലെ സീതാപുര്‍ ജില്ലയിലെ തെര്വ മാണിക്പൂര്‍ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
നാല്‍പ്പത് പുരോഹിതരെ നിയോഗിച്ച് 11 ദിവം നീണ്ട പൂജയാണ് വീട്ടമ്മ നടത്തിയത്. തുടര്‍ന്ന് പുരോഗിതര്ക്ക് പൂജയ്ക്ക് പ്രതിഫലമായി 5.53 ലക്ഷം രൂപയാണ് നല്‍കേണ്ടിയിരുന്നത്. ഈ പണമാണ് വ്യാജ നോട്ടുകള്‍ നല്കി കബളിപ്പിച്ചത്. തുടര്‍ന്ന് പുരോഹിതര്‍ പോലീസില്‍ പരാതി നല്‍കുകയും വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്.
പുരോഹിതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നും ജി.ആര് പതക് എന്നയാളുടെ ഭാര്യ ഗീത പതക് എന്ന സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തുവെന്നും ലഖ്നൗ റേഞ്ച് ഐ.ജി ലക്ഷ്മി സിങ് പറഞ്ഞു.
യുവതിയെ കസ്റ്റഡിയില്‍ എടുത്തതിനുശേഷം നടത്തിയ പരിശോധനയില്‍ മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള നിരവധി വ്യാജ നോട്ടുകള്‍ അവരുടെ വാഹനത്തില്‍നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
11 ദിവസത്തെ പൂജയ്ക്കായി ഒമ്ബത് ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം നല്കി 39 പുരോഹിതരെയാണ് പതക് ക്ഷണിച്ചത്. പൂജ അവസാനിച്ചപ്പോള്‍ പുരോഗിതര്ക്ക് പണം അടങ്ങിയ ബാഗ് ഉവര് നല്കി.
പിന്നീട് പുരോഹിതര്‍ നടത്തിയ പരിശോധനയില്‍ ആണ് നോട്ടുകൊട്ടുകളുടെ മുകള്‍ ഭാഗത്ത് മാത്രം യഥാര്‍ത്ഥ നോട്ടുകളും ഉള്‍വശത്ത് വ്യാജ നോട്ടുകളുമാണെന്ന് മനസിലായത്. 5.53 ലക്ഷം രൂപയ്ക്ക് തുല്യമായ വ്യാജ നോട്ടുകളാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.