15വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു നിരോധനം; ജനുവരില്‍ ഒന്നു മുതല്‍ നടപ്പില്‍ വരും

author

തിരുവനന്തപുരം: 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു ജനുവരി ഒന്നിനു ശേഷം നിരോധനം ഏര്‍പ്പെടുത്തി കേരള മോട്ടര്‍വാഹന ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കാണു ബാധകം.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം കണക്കിലെടുത്തു വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണു നടപടി. എന്നാല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്കു വൈദ്യുതി, എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാല്‍ തുടര്‍ന്നും സര്‍വീസ് നടത്താം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാല് വെടിയുണ്ടകള്‍, 40ലേറെ മുറിവുകള്‍; മാവോവാദി വേല്‍മുരുകന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്‍റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എക്‌സ്‌റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ നാല്‍പതില്‍ കൂടുതല്‍ മുറിവുകളുള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലും വയറിലുമായാണ് നാല്‍പതിലേറെ മുറിവുകള്‍ കണ്ടെത്തിയത്. പരിക്കുകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ഇത്രയധികം ബുള്ളറ്റുകള്‍ ഒരേ സ്ഥലത്ത് […]

You May Like

Subscribe US Now