2021 ല്‍ 87 ശതമാനം കമ്ബനികളും ശമ്ബള വര്‍ദ്ധനവ് നല്‍കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

author

മുംബൈ: ആഗോള പ്രൊഫഷണല്‍ സേവന സ്ഥാപനമായ അയോണിന്റെ ഏറ്റവും പുതിയ ശമ്ബള പ്രവണത സര്‍വേ റിപ്പോര്‍ട്ട് പുറത്ത്. 2021 ല്‍ രാജ്യത്തെ 87 ശതമാനം കമ്ബനികളും ശമ്ബള വര്‍ദ്ധനവ് നല്‍കാന്‍ പദ്ധതിയിടുന്നുവെന്നാണ് അയോണ്‍ സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പകര്‍ച്ചവ്യാധി മൂലം പ്രതിസന്ധിയിലായ ഇന്ത്യ കോര്‍പ്പറേറ്റ് രം​ഗം തിരിച്ചുവരവ് പ്രക‌ടിപ്പിക്കുന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ കണക്കാക്കപ്പെ‌ടുന്നത്.

2021 ല്‍ ശമ്ബള വര്‍ദ്ധനവിന്റെ ഒരു ശതമാനമെങ്കിലും വാഗ്ദാനം ചെയ്യുന്ന കമ്ബനികളുടെ വിഹിതം 2020 ലെ 71 ശതമാനത്തില്‍ നിന്ന് 87 ശതമാനമായാണ് ഉയരുക. കോവിഡ് പ്രതിസന്ധി ഈ വര്‍ഷത്തെ ശമ്ബള വര്‍ദ്ധന പദ്ധതികളെ ബാധിച്ചതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2021 ല്‍ ശമ്ബള വര്‍ദ്ധനവിന്റെ വ്യാപ്തിയും മെച്ചപ്പെടുമെന്നും പറയുന്നുണ്ട് . ഏകദേശം 61 ശതമാനം കമ്ബനികള്‍ 5-10 ശതമാനം വരെ ഇന്‍ക്രിമെന്റ് ആസൂത്രണം ചെയ്യുന്നുണ്ട് . 2020 ല്‍ 4.5 ശതമാനമായിരുന്നു ഇതിന്റെ കണക്ക് .

ഇതിന്റെ ഫലമായി 2020 ല്‍ ശരാശരി ശമ്ബള വര്‍ദ്ധനവ് 6.1 ശതമാനമായിരുന്നു. 2021 ല്‍ പ്രതീക്ഷിക്കുന്നത് 7.3 ശതമാനമാണ്. ഇന്ത്യയിലെ ഏറ്റവും വലുതും സമഗ്രവുമായ ഒന്നായ അയോണ്‍ സാലറി ട്രെന്‍ഡ്സ് സര്‍വേ. ഇത് 20 ലധികം വ്യവസായങ്ങളില്‍ നിന്നുള്ള 1,050 കമ്ബനികളിലായി ഡാറ്റ വിശകലനം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

25 മണിക്കൂര്‍ നീണ്ട റെയ്ഡ്; നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയാക്കി ഇഡി സംഘം മടങ്ങി

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്ബത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി. 25 മണിക്കൂറിന് ശേഷം റെയ്ഡ് പൂര്‍ത്തിയാക്കി 11 മണിയോടെ ഇഡി സംഘം ബിനീഷിന്‍റെ വീട്ടില്‍ നിന്ന് മടങ്ങി. നാടകീയ സംഭവങ്ങള്‍ക്കാണ് രാവിലെ മുതല്‍ ബിനീഷിന്‍റെ വീട് വേദിയായത്. വീടിന് അകത്തുള്ളവരെ കാണണമെന്നാവശ്യപ്പെട്ട് ബിനീഷിന്‍റെ ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്നു. ബാലാവാകാശ കമ്മീഷനും ബിനീഷിന്‍റെ വീടിന് മുമ്ബിലെത്തി. തുടര്‍ന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണറുമായി […]

You May Like

Subscribe US Now