24 മ​ണി​ക്കൂ​റി​നി​ടെ 88,600 കേ​സു​ക​ള്‍; കോ​വി​ഡ് രോ​ഗി​ക​ള്‍ 60 ല​ക്ഷ​ത്തി​ലേ​ക്ക്

author

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 88,600 കോ​വി​ഡ് കേ​സു​ക​ള്‍ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,124 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 5,99,533 ആ​യി. കോ​വി​ഡ് മ​ര​ണ​സം​ഖ്യ 94,503 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 9,56,402 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 49,41,628 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലുഡോ ഗെയിമില്‍ കള്ളക്കളി; അച്ഛനെതിരെ കുടുംബക്കോടതിയില്‍ പരാതി നല്‍കി മകള്‍

ഭോപ്പാല്‍: ഗാര്‍ഹികപീഡനം, വിവാഹമോചനം എന്നിവയെക്കുറിച്ചുള്ള പരാതികളാണ് പൊതുവെ കുടുംബക്കോടതിയില്‍ വരാറുള്ളത്. എന്നാല്‍, ഇവയില്‍ നിന്നും വ്യത്യസ്ഥമായ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് ഭോപ്പാല്‍ സ്വദേശിനിയായ യുവതി. ലുഡോ ഗെയിമില്‍ അച്ഛന്‍ കള്ളക്കളി നടത്തിയെന്ന പരാതിയുമായാണ് 24കാരി കോടിതിയെ സമീപിച്ചത്. ഭോപ്പാലിലെ കുടുംബക്കോടതിയിലാണ് യുവതി വിചിത്രമായ പരാതിയുമായി എത്തിയത്. ഇതുവരെ നാല് കൗണ്‍സിലിംഗ് സെഷനുകളാണ് യുവതിയ്ക്കായി നടത്തിയതെന്നും ഇപ്പോള്‍ അവരുടെ നിലപാടില്‍ മാറ്റമുണ്ടെന്നും കുടുംബക്കോടതി കൗണ്‍സിലര്‍ സരിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഗെയിമില്‍ […]

You May Like

Subscribe US Now