5 ലക്ഷം ഇന്ത്യക്കാര്‍ക്ക് യുഎസില്‍ പൗരത്വ സാധ്യത; അടിമുടി പൊളിച്ചെഴുത്തിന് ബൈഡന്‍..പട്ടിക തയ്യാറാക്കി

author

വാഷിങ്ടണ്‍; കൂറ്റന്‍ ലീഡ് നേടി അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ ട്രംപ് ഭരണകുട നയങ്ങളെ സമഗ്രമായി പൊളിച്ചെഴുതാനുള്ള നീക്കവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് രേഖകളില്ലാതെ എത്തിയ 1.1 കോടി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവരാനാണ് ബൈഡന്റെ നീക്കം. അഞ്ച് ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്കും പൗരത്വം ലഭിച്ചേക്കും.നേരത്തേ തന്നെ അധികാരത്തിലേറിയ പിന്നാലെ കുടിയേറ്റക്കാര്‍ക്ക് പൗരത്വ നല്‍കുമെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു.

എച്ച്‌1 ബി വിസകളുടെ എണ്ണവും വര്‍ധിപ്പിച്ചേക്കും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്‌1 വിസകള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനായിരുന്നു ഭരണകുടത്തിന്റെ തിരുമാനം. ഈ നീക്കവും പിന്‍വലിച്ചേക്കും. മാത്രമല്ല പ്രതിവര്‍ഷം 95,000 അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് പരിഗണിച്ചേക്കും.

മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചേക്കും. 6 മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ട്രംപ് ഭരണകുടം വിലക്കേര്‍പ്പെടുത്തിയിരുന്നു. തീവ്രവാദികള്‍ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാനാണ് യാത്രാവലിക്ക്‌ഏര്‍പ്പെടുത്തിയതെന്നായിരുന്നു ട്രംപിന്റെവിശദീകരണം.ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.അധികാരത്തിലേറിയാല്‍ അമേരിക്കന്‍ മുസ്ലീങ്ങളെ തന്റെ ഭരണത്തിലെ എല്ലാ സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിലും ഉള്‍പ്പെടുത്തുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടന്‍ ബൈഡന്‍ റദ്ദാക്കും.പാരീസ് ഉടമ്ബടിയില്‍ നിന്ന് അമേരിക്ക പിന്മാറിയ നടപടിയും തിരുത്തും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളേയും ഒന്നിച്ച്‌ ചേര്‍ത്തുള്ള ആഗോള ജനാധിപത്യ ഉച്ചക്കോടിയും ബൈഡന്റെ കീഴില്‍ വിളിച്ച്‌ ചേര്‍ക്കും. അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരെയുള്ള പോരാട്ടം, തെരഞ്ഞെടുപ്പുകളിലെ സുതാര്യത, മനുഷ്യാവകാശംഎന്നിവയായിരിക്കും ഉച്ചകോടിയിലെ പ്രധാന വിഷയങ്ങള്‍. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു ഉച്ചകോടിക്ക് കളമൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചട്ട ലംഘനം,നികുതി വെട്ടിപ്പ്: മന്ത്രി കെ ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും; വിശദമായ ചോദ്യാവലിയുമായി അന്വേഷണ സംഘം

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ […]

You May Like

Subscribe US Now