61 കേസുകളില്‍ കമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി

author

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി.കമറുദീന്‍ എം.എല്‍.എക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. 110ലേറെ വഞ്ചനാ കേസുകളാണ് എം.എല്‍.എക്കെതിരെ ഉള്ളത്. ചന്തേരയില 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. തിങ്കളാഴ്ച അന്വേഷസംഘം കമറുദീന്‍റെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും.

നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടു കേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് നീലേശ്വരം സ്വദേശിനിയും 2016ല്‍ നിക്ഷേപിച്ച ആറുലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന് തൃക്കരിപ്പൂര്‍ സ്വദേശിനിയുമാണ് പരാതി നല്‍കിയത്.

എം.സി. കമറുദീന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കിയും ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പൂക്കോയ തങ്ങള്‍ എട്ടാം ദിവസവും ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്നാണ് വിവരം.

ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവരുടെ പരാതിയിലാണ് എം.എല്‍.എക്കെതിരെ കേസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​ട്ട​യ​ത്ത് കൂ​ടു​ത​ല്‍ സീ​റ്റ് വേ​ണ​മെ​ന്ന് ജോ​സ് പ​ക്ഷം: ഉ​ട​ക്കു​മാ​യി സി​പി​ഐ; ഇ​ട​ത് മു​ന്ന​ണി സീ​റ്റ് വി​ഭ​ജ​നം പ്ര​തി​സ​ന്ധി​യി​ല്‍

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​ട​ത് മു​ന്ന​ണി സീ​റ്റ് വി​ഭ​ജ​നം പ്ര​തി​സ​ന്ധി​യി​ല്‍. ജോ​സ് പ​ക്ഷം കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കോ​ട്ട​യ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പാ​ര്‍​ട്ടി​യാ​ണെ​ന്നും ശ​ക്തി​ക്ക് അ​നു​സ​രി​ച്ച്‌ അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന വേ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​ഐ​യും സി​പി​എ​മ്മും വി​ട്ടു​വീ​ഴ്ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും ജോ​സ് വി​ഭാ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു. 22 ഡി​വി​ഷ​നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 12 സീ​റ്റു​ക​ളാ​ണ് ജോ​സ് പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഒ​ന്‍​പ് സീ​റ്റ് […]

You May Like

Subscribe US Now