ബാഴ്സലോണ: ഫുടബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന പെലെയുടെ റെക്കോഡാണ് മെസി മറികടന്നിരിക്കുന്നത്. റയല്‍ വല്ലഡോളിഡിനെതിരായ മത്സരത്തില്‍ 65ാം മിനിട്ടില്‍ നേടിയ ഗോളോടെയാണ് മെസി ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ബാഴ്സയ്ക്കായി മെസ്സി നേടിയ ഗോളുകളുടെ എണ്ണം 644 ആയി. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനായി പെലെ നേടിയ 643 ഗോളിന്റെ റെക്കോഡാണ് മെസ്സി സ്വന്തം പേരില്‍ തിരുത്തിക്കുറിച്ചത്
'ഗംഗാജലത്തെക്കാള്‍ പവിത്രം;'കള്ള്' കുടിച്ച് കോവിഡിനെ തുരത്താം'; പുതിയ അവകാശവാദവുമായി ബിഎസ്പി നേതാവ്
Wed Dec 23 , 2020
ലക്നൗ: കള്ള് ധാരാളമായി കുടിക്കുന്നത് കോവിഡിനെ തുരത്തുമെന്ന അവകാശവാദവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ്. പനകളില്‍ നിന്നുള്ള പ്രകൃതിദത്തമായ കള്ള് വലിയ അളവില്‍ കുടിക്കുന്നവര്‍ക്ക് പിടിപെടില്ലെന്നാണ് ബിഎസ്പി ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് ഭീം രാജ്ഭര്‍ പറയുന്നത്. പനങ്കള്ളിന് പ്രതിരോധ ശക്തിയുണ്ടെന്നും അതിന്റെ ഒരുതുളളി ഗംഗയിലെ ജലത്തെക്കാള്‍ പവിത്രമാണെന്നും അദ്ദേഹം പറയുന്നു. – രാസ്ര മേഖലയില്‍ ഒരു പാര്‍ട്ടി പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കള്ളിന്റെ ഔഷധഗുണങ്ങളെ സംബന്ധിച്ച് ബിഎസ്പി നേതാവ് […]
