സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് കുറയ്ക്കല്‍; മൂന്ന്‌ ദിവസത്തിനകം തീരുമാനമെന്ന് സര്‍ക്കാര്‍ കോടതിയില്‍

User

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി ധാരണയിലെത്തിയ ആശുപത്രികളും നിരക്ക് വിവരവും ഉടന്‍ പ്രസദ്ധീകരിയ്ക്കും. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം ബെഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിയ്ക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിയ്ക്കവെയാണ് സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. നിലവില്‍ ഏതെല്ലാം ആശുപത്രികളിലാണ് ബെഡുകളും ഓക്‌സിജനും […]

കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു; പ്രദേശത്തെ ജനങ്ങളെ മാറ്റുന്നു

User

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ശ്രമം അഗ്നിശമന സേന ആരംഭിച്ചു.നിറയെ ലോഡുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാതകചോര്‍ച്ച സംഭവിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ബൈപ്പാസ് വഴി വരുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് സമാനമായ നിലയില്‍ ഇതേ സ്ഥലത്ത് ടാങ്കര്‍ […]

സ്പുട്‌നിക് വാക്സിന്റെ രണ്ടാം ബാച്ച്‌ ഇന്ത്യയിലേക്ക് ; 1,50,000 ഡോസ് റഷ്യ അയക്കും

User

ഹൈദരാബാദ്: കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ചികിത്സാ സഹായവുമായി റഷ്യ. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 1,50,000 ഡോസ് സ്പുട്‌നിക് വി കോവിഡ് വാക്‌സിനുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയക്കും. ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച്‌ മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിനും ഹൈദരാബാദില്‍ എത്തും. എന്നാല്‍ നേരത്തെ സ്പുട്‌നിക് വി കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച്‌ ഈ മാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. വാക്സിന്‍ കയറ്റുമതിക്ക് പുറമെ ഓക്‌സിജന്‍ […]

ബംഗാളില്‍ മന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ആക്രമണം; വാഹനത്തിന്റെ ചില്ല് തകര്‍ത്തു

User

കൊല്‍ക്കത്ത; കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിലെ പഞ്ച്ഗുഡിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും തന്റെ പേഴ്സണല്‍ സ്റ്റാഫിനെ ആക്രമിച്ചുവെന്നും മുരളീധരന്‍ ആരോപിച്ചു.അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മുരളീധരന്‍ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തലത്തിലായിരുന്നു മന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം. കഴിഞ്‍ ദിവസം കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ […]

കൃത്യമായി ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് കെ.കെ. ശൈലജ

User

കൃത്യമായി ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്ബൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം -മന്ത്രി ശൈലജ പറഞ്ഞു.

മൂന്നാറിലെ സിഎസ്‌ഐ ധ്യാനം: പകര്‍ച്ചവ്യാധി നിയമപ്രകാരം പോലീസ് കേസെടുത്തു; ബിഷപ്പ് റസാലവും വൈദികരും കേസില്‍ പ്രതികളാകും

User

തൊടുപുഴ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ധ്യാനം പുങ്കെടുപ്പിച്ച സിഎസ്‌ഐ സംഘാടകര്‍ക്കെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. ധ്യാനത്തി നേതൃത്വം നല്‍കിയ ബിഷപ്പ് റസാലവും വൈദികരും കേസില്‍ പ്രതികളാകും. ധ്യാനം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ കളക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് ധ്യാനം നടത്തിയത്. 480 വൈദികര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഇതില്‍ […]

കോവിഡ് രണ്ടാം തരംഗം; സമ്ബൂര്‍ണ അടച്ചിടല്‍ തന്നെ പരിഹാരമെന്ന് വിദഗ്ധര്‍ , തീരുമാനം നാളെ

User

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉടന്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആവശ്യം ശക്തമായി. ഇത് വൈകുന്തോറും സ്ഥിതിഗതികള്‍ കൂടുമെന്നും നേരത്തെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതെസമയം ഇപ്പോള്‍ നിരവധി ജില്ലകളില്‍ ഓക്സിജന്‍ കിടക്കകള്‍പോലും കിട്ടുന്നില്ല. മൃതദേഹങ്ങള്‍ അടക്കുന്നതിനും കാത്തിരിക്കേണ്ട സാഹചര്യത്തിലാണ് . നിലവില്‍ ഓക്സിജന്‍ പ്രതിസന്ധി ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവാകാന്‍ പിടിവലി ; കനത്ത തോല്‍വിയിലും പാഠം പഠിക്കാതെ കോണ്‍ഗ്രസ്‌

User

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നീക്കങ്ങള്‍ തകൃതി. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിന്‍റെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പില്‍ നിന്നും പിടിച്ചെടുക്കാനാണ് എ ഗ്രൂപ്പ് നീക്കം. എന്നാല്‍, പ്രതിപക്ഷ നേതാവ് സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനാണ് എ ഗ്രൂപ്പ് നീക്കം. എന്നാല്‍, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാനാണ് രമേശ് […]

ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കൊലപാതക കേസ്; ഒളിവിലായ താരത്തിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

User

ന്യൂഡല്‍ഹി: ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കൊലപാതക കേസ്. സഹതാരം അടിയേറ്റ് മരിച്ച സംഭവത്തിലാണ് സുശീല്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ സുശീലിനിതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ് സുശീല്‍ കുമാറിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നത്. മുന്‍ ജൂനിയര്‍ ദേശീയ ചാമ്ബ്യന്‍ സാഗര്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഗുസ്തി താരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഘര്‍ഷ സ്ഥലത്ത് നിന്നും ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി ഒളിമ്ബിക്‌സില്‍ […]

കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് നീക്കണം; ഇന്ത്യ, ദക്ഷിണാഫ്രിക്ക നിര്‍ദേശങ്ങള്‍ക്ക് പിന്തുണയുമായി യുഎസ്

User

കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് നീക്കണമെന്ന ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശങ്ങള്‍ക്ക് യുഎസ് പിന്തുണ. ആഗോള തലത്തില്‍ കോവിഡ് വാക്‌സിന്‍ കമ്ബനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ദേശത്തിനാണ് ജോ ബൈഡന്‍ ഭരണകൂടം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിന്‍ കമ്ബനികളുടെ എതിര്‍പ്പുകള്‍ മറികടന്നാണ് തീരുമാനം. മഹാമാരിക്കാലത്ത് വാക്‌സിന്‍ ലഭിക്കാന്‍ പാടുപെടുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ നീക്കം. കോവിഡ് വ്യാപനം രൂക്ഷമാകുകയും മരണനിരക്ക് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ കമ്ബനികള്‍ക്ക് വാക്‌സിന്‍ നിര്‍മാണത്തിന് അനുമതി നല്‍കണമെന്നാണ് […]

Subscribe US Now