കേരളത്തില്‍ ഇന്നു മുതല്‍ വ്യാപകമായി മഴയ്ക്ക് സാധ്യത; മലയോര ജില്ലകളില്‍ മഴ അതിശക്തമാകും

User

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ വ്യാപകമായി മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ GFS മോഡല്‍ പ്രവചനപ്രകാരം ഒക്‌ടോബര്‍ 20 ന് കേരളത്തില്‍ വ്യാപകമായും മലയോര ജില്ലകളില്‍ അതിശക്തമായും മഴയ്ക്ക് സാധ്യത. തുലാവര്‍ഷ കണക്കില്‍ കേരളത്തിന് ലഭിക്കേണ്ട 90 ശതമാനം മഴയും ലഭിച്ചു കഴിഞ്ഞു.•ഈ വര്‍ഷം ഒക്‌ടോബര്‍ ഒന്ന് മുതല്‍ 19 വരെ സംസ്ഥാനത്തു 444.9 മി.മി. മഴ ലഭിച്ചു. എന്നാല്‍ ഈ കാലയളവില്‍ ലഭിക്കേണ്ടത് 183.5 മി.മി മാത്രമാണ്. ഏറ്റവും കൂടുതല്‍ […]

മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിവരെ അവധി, സര്‍വകലാശാല പരീക്ഷകളും മാറ്റി

User

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധിയായിരിക്കും.കേരള സര്‍വകലാശാല ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല മറ്റന്നാള്‍ വരെയുള്ള പരീക്ഷകള്‍ എല്ലാം മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്നിക്കുക്കള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും ശനിയാഴ്ച വരെ അവധിയായിരിക്കും. മഴമുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് നിര്‍ദേശം.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത് 39 പേര്‍; കാണാമറയത്ത് ഇനിയും ആറ് പേര്‍- മുഖ്യമന്ത്രി

User

തിരുവനന്തപുരം: തെക്കന്‍ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴക്ക് കാരണം ഇരട്ട ന്യൂനമര്‍ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡാമുകളിലെ ജലം നിയന്ത്രിത അളവില്‍ തുറന്ന് വിടുന്നുണ്ട്. മഴക്കെടുതിയില്‍ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ല. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം […]

Subscribe US Now