ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമികള്‍ക്ക് യുവതിയുടെ വീട് കാണിച്ചു കൊടുത്തതും വിവരങ്ങള്‍ കൈമാറിയതുമെന്നുമാണ് പൊലിസ് പറയുന്നത്. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ ഇന്നലെ പുലര്‍ച്ചെയാണ് ഒരു സംഘം വീട് അക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇവരെ ഉച്ചയോടെ പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്ന് കണ്ടെത്തി. സംഘം തന്നെ വഴിയില്‍ ഇറക്കി വിടുകയായിരുന്നുവെന്നാണ് ഇതിന് യുവതി പൊലിസിന് നല്കിയ വിശദീകരണം. […]
District News
ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന് എ. വിജയരാഘവന്: വിവാദമായപ്പോള്‍ പറഞ്ഞതു വിഴുങ്ങി സി.പി.എം സെക്രട്ടറി
കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയത എന്നായിരുന്നു വിജയരാഘവന് പറഞ്ഞത്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കാന്‍ സാധിക്കില്ല. രണ്ടിനെയും എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിജയരാഘവന് പറഞ്ഞതു വിഴുങ്ങി. കുറ്റം മുഴുവന്‍ മാധ്യമങ്ങള്‍ക്കായി.അങ്ങനെ […]
മുഖ്യമന്ത്രിക്ക് ഈഗോ, സമരക്കാരോട് ചര്‍ച്ചയ്ക്ക് തയ്യാറകണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും റാങ്ക് ലിസ്റ്റ് നീട്ടിനല്കാത്തതിനെതിരെയും പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “മുഖ്യമന്ത്രിക്ക് ഈഗോയാണ്. പിടിവാശി ഉപേക്ഷിച്ച് ഉദ്യോഗാര്‍ഥികളുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഈ ധാര്‍ഷ്ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ചേരുന്നതല്ല,” ചെന്നിത്തല പറഞ്ഞു. “പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നില്ല. ചെറുപ്പക്കാരുടെ പ്രശ്നമാണ്. അതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യും. അത് സ്വാഭാവികമാണ്. സര്‍ക്കാര്‍ വിലാസം സംഘടനയായതുകൊണ്ടാണ് ഡിവൈഎഫ്ഐ സമരം ചെയ്യാത്തത്. അത് […]
മന്ത്രി ജലീല്‍ വീണ്ടും കുരുക്കില്‍ : ഇക്കുറി പരാതി അധ്യാപക നിയമനത്തിലുള്ള ഇടപെടലില്‍
തിരുവനന്തപുരം : കോളേജ് അധ്യാപകനിയമനത്തില്‍ ഇടപെട്ടുവെന്ന വിവാദക്കുരുക്കിലേക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും പരാതി. തിരുവനന്തപുരം തുമ്ബ സെന്റ് സെവ്യേഴ്സ് കോളേജിലെ നിയമനത്തെക്കുറിച്ചാണ് ആക്ഷേപമുയര്‍ന്നത്. സേവ് യൂണിവേഴ്സിറ്റി സമിതിയെന്ന പേരിലാണ് മന്ത്രിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ചട്ടവിരുദ്ധമായി ഒരു വകുപ്പിലെ അധ്യാപകനെ മറ്റൊരുവകുപ്പിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന് നല്കിയ പരാതിയിലുണ്ട്.ഇത് മുന്നാമത്തെ തവണയാണ് ഉന്നതവിദ്യാഭ്യാസമന്ത്രി വിവാദ ഇടപെടലുമായി രംഗത്ത് വരുന്നത്. നേരത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലേയും കേരളസര്‍വ്വകലാശാലയിലേയും […]
കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്ത്; മുഖ്യമന്ത്രി കള്ളക്കണക്കുകള്‍ നിരത്തുന്നു: ചെന്നിത്തല
പത്തനംതിട്ട: കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി നിയമനങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ്. കള്ളക്കണക്കുകള്‍ പറഞ്ഞുകൊണ്ട് സമരത്തെ തകര്‍ക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ വേദനിപ്പിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യം വിളിച്ചു പറയുന്ന കണക്കുകള്‍ എന്നദ്ദേഹം പറഞ്ഞത്, എന്നാല്‍ വാസ്തവത്തില്‍ അസത്യം വിളിച്ചു പറയുന്ന […]
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കും: മുല്ലപ്പള്ളി
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആയിരക്കണക്കിന് പുറംവാതില്‍ നിയമനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. രാജവാഴ്ചയുടെ കാലത്തുപോലും നടക്കാത്ത രീതിയിലുള്ള നടപടികളാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം […]
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്
കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രാ സ്വീകരണത്തിനിടെ കോണ്‍ഗ്രസ് എ, ഐ പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. മലയോര മേഖലയില്‍ കോണ്‍ഗ്രസിന്റെ അടിവേരറുത്ത തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരിലാണ് ശ്രീകണ്ഠപുരത്ത് ചൊവ്വാഴ്ച രാത്രി പ്രവര്‍ത്തര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ഉദയഗിരി, പയ്യാവൂര്‍, നടുവില്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇതിന് പിന്നില്‍ ഗ്രൂപ്പുകളികളാണെന്നാരോപിച്ച് മലയോരത്തെ കോണ്‍ഗ്രസിനുള്ളില്‍ […]