മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഒരാള്‍ കസ്റ്റഡിയില്‍

User

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമികള്‍ക്ക് യുവതിയുടെ വീട് കാണിച്ചു കൊടുത്തതും വിവരങ്ങള്‍ കൈമാറിയതുമെന്നുമാണ് പൊലിസ് പറയുന്നത്. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ ഇന്നലെ പുലര്‍ച്ചെയാണ് ഒരു സംഘം വീട് അക്രമിച്ച്‌ തട്ടിക്കൊണ്ടുപോയത്. ഇവരെ ഉച്ചയോടെ പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്ന് കണ്ടെത്തി. സംഘം തന്നെ വഴിയില്‍ ഇറക്കി വിടുകയായിരുന്നുവെന്നാണ് ഇതിന് യുവതി പൊലിസിന് നല്‍കിയ വിശദീകരണം. […]

Subscribe US Now