പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

User

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിക്കത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വം പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെയാണ് അദ്ദേഹം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് കാബിനറ്റ് യോഗം നടത്തി രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കുകയായിരുന്നു.

പിണറായിയുടെ പിആര്‍ വര്‍ക്ക് ഫലംകണ്ടു; പരമാവധി കാര്യങ്ങള്‍ ചെയ്‌തിട്ടും ഫലമുണ്ടായില്ല: പി ടി തോമസ്

User

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കള്‍. കേരളത്തില്‍ പിണറായിയുടെ പി ആര്‍ വര്‍ക്ക് ഫലംകണ്ടുവെന്ന് പി ടി തോമസ്. വലിയ തോതിലുള്ള വര്‍ഗീയ പ്രീണനം കേരളത്തില്‍ നടന്നു. കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി പരമാവധി കാര്യങ്ങള്‍ ചെയ്തു. യു ഡി എഫ് ഗര്‍ത്തത്തിലേക്ക് പോകുമ്ബോള്‍ ചവിട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിടി തോമസ് പറഞ്ഞു. എന്നാല്‍ പരാജയം ഒരു വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം കാഴ്ച […]

മദ്യം ഇനി വീട്ടുപടിക്കല്‍ ; ബെവ്‌കോയുടെ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച മുതല്‍ തുടക്കം

User

തിരുവനന്തപുരം : ബെവ്‌കോയുടെ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച മുതല്‍ തുടക്കം കുറിക്കും .ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറും . കോവിഡ് രണ്ടാം തരംഗം ശക്തമായതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ പരിശോധിച്ചത്.കൂടാതെ ബെവ്‌കോ തന്നെ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്ബനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും തീരുമാനം ഉടന്‍ ഉണ്ടാകുന്നതാണ് .

ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ക്വാറന്റൈനില്‍; മകനും ഭാര്യക്കും കൊവിഡ്

User

തിരുവനന്തപുരം | മകനും ഭാര്യക്കും കൊവിഡ്- 19 സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മകന്‍ ശോഭിത്തിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചതായി അവര്‍ ഫേസ്ബുക്കില്‍ അറിയിക്കുകയായിരുന്നു. മന്ത്രിക്ക് രോഗലക്ഷണങ്ങളില്ല. മകനും ഭാര്യയുമായി പ്രാഥമിക സമ്ബര്‍ക്കം വന്നതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍, ഫോണ്‍ എന്നിവ വഴി ഇടപെട്ട് പ്രവര്‍ത്തിക്കുമെന്നും […]

രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടു; ഇനി ‘ഇടതും വലുതും’ എഴുതാന്‍ ചെറിയാന്‍ ഫിലിപ്പ്

User

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ എഴുത്തില്‍ സജീവമാകുന്നു. കര്‍മ്മമേഖലയില്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇടതും വലതും എന്നായിരിക്കും ചരിത്രപുസ്തകത്തിന്റെ പേരെന്ന് പറയുന്ന ചെറിയാന്‍ ഫിലിപ്പ് കാല്‍നൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയചരിത്രമായിരിക്കും ഇതെന്നും ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് […]

കഴക്കൂട്ടം മണ്ഡലത്തിലെ സ്‌ട്രോങ് റൂം തുറക്കാന്‍ നീക്കം; ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ പിന്മാറി, പുതിയ കീഴ്‌വഴക്കം ഉണ്ടാക്കാനുള്ള ശ്രമമെന്ന് ആരോപണം

User

തിരുവനന്തപുരം : കഴക്കുട്ടം മണ്ഡലത്തിലെ സട്രോങ് റും തുറക്കാന്‍ തുറക്കാന്‍ ശ്രമം ബിജെപി എതിര്‍ത്തതോടെ ഉപേക്ഷിച്ചു. കേടായ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം തുറക്കാനാണ്് ജില്ലാ ഭരണകൂടം ശ്രമം നടത്തിയത്. സ്‌ടോങ് റൂം തുറക്കുന്നതിന് തൊട്ടുമുമ്ബാണ് റിട്ടേണിങ് ഓഫീസര്‍ ഇതുസംബന്ധിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചത്. ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയതോടെ റിട്ടേണിങ് ഓഫീസര്‍ തീരുമാനം ഉപേക്ഷിച്ച്‌ തിരികെ പോവുകയായിരുന്നു. വോട്ടിങ് പൂര്‍ത്തിയാക്കി സ്്‌ട്രോങ് റൂം പൂട്ടിയാല്‍ പിന്നീട് വോട്ടെണ്ണുന്ന ദിവസം […]

വിജു കൃഷ്ണനേയും, കെ.കെ. രാകേഷിനേയും തഴഞ്ഞു; രാജ്യസഭ‍യിലേക്ക് ജോണ്‍ ബ്രിട്ടാസിനേയും ഡോ.വി. ശിവദാസിനേയും നിര്‍ദ്ദേശിച്ച്‌ സിപിഎം

User

തിരുവനന്തപുരം: കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസിനും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും രാജ്യസഭാ സീറ്റ് നല്‍കി സിപിഎം. സംസ്ഥാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിരിക്കുന്നത്. വിജു കൃഷ്ണന്‍, കെ.കെ.രാകേഷ് എന്നിവര്‍ അടക്കമുള്ളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. ഇവരെയെല്ലാം തഴഞ്ഞുകൊണ്ടാണ് ബ്രിട്ടാസിനും ശിവദാസനും അവസരം നല്‍കിയിരിക്കുന്നത്, പതുമുഖങ്ങള്‍ നേതൃത്വത്തിലേക്ക് കടന്നുവരട്ടേയെന്നാണ് ഇതില്‍ പാര്‍ട്ടി നിലപാട്. നാല് മണിക്ക് എല്‍ഡിഎഫ് ഉന്നതതല യോഗം ചേരുന്നുണ്ട്. അതില്‍ ഇതുമായി […]

ജലീലിനെതിരായ ലോകായുക്ത വിധി: സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല

User

കൊച്ചി: ജലീലിനെതിരെയുള്ള ലോകായുക്ത വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല. ജലീല്‍ രാജി വെച്ച സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച്‌ എ.ജിയില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നായിരുന്നു നിയമോപദേശം. എന്നാല്‍ ജലീലിന്റെ രാജിയോടെ തീരുമാനം മാറ്റുകയായിരുന്നു. കെ. ടി ജലീലിനെതിരായ ലോകായുക്ത വിധി ചട്ടപ്രകാരമല്ലെന്നായിരുന്നു നിയമോപദേശം. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന വിധി ലോകായുക്തയുടെ നിയമം ഒമ്ബതാം ചട്ടമനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. അന്വേഷണം തീരുമാനിച്ചാല്‍ […]

ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് നേരിട്ട് ചലഞ്ച് ചെയ്യാം, എജിയുടെ നിയമോപദേശം

User

കെടി ജലീലിനെതിരായ ലോകായുക്താ വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ലോകായുക്ത കേസില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാമെന്നാണ് എ‌ജിയുടെ നിയമോപദേശം. ലോകായുക്തയുടെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ട്. സിവില്‍ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മാത്രമല്ല ജലീലിന്റെ നിര്‍ദേശപ്രകാരമെങ്കിലും നിയമന യോഗ്യതയില്‍ ഇളവ് വരുത്തിയത് സര്‍ക്കാരാണ്. അതിനാല്‍ നടപടിക്രമങ്ങളില്‍ സര്‍ക്കാരിന് കൂടി പങ്കുള്ളതിനാല്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണം. […]

ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയും സത്യപ്രതിജ്ഞാ ലംഘനം നടത്തി; പിണറായി രാജി വെക്കണമെന്ന് വി.മുരളീധരന്‍

User

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തില്‍ ഇതുവരെ ഒരു അക്ഷരം മിണ്ടിയിട്ടില്ലെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സത്യ പ്രതിജ്ഞാ ലംഘനം കെ.ടി ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ടെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉള്‍പ്പെടെ അംഗീകരിച്ചതിനു ശേഷമാണ് […]

Subscribe US Now