ഹാഥ്റസ് കേസ് ; സിദ്ധിഖ് കാപ്പന്റെ ശബ്ദ സാംപിള്‍ ശേഖരിക്കാന്‍ അനുമതി തേടി പോലീസ്

User

ദില്ലി: ഹാഥ്റസ് കൊലപാതക കേസ് റിപ്പോര്‍ട്ടിംഗിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ശബ്ദ സാംപിള്‍ ശേഖരിക്കാന്‍ യുപി പൊലീസ്‌അനുമതി തേടി. ശബ്ദ, കൈയ്യക്ഷര സാംപിളുകള്‍ ശേഖരിക്കാന്‍ മഥുര കോടതിയെ സമീപിച്ചിരിക്കുകയാണ് പോലീസ്. ഒക്ടോബര്‍ 5-നാണ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. കാപ്പനും, ഒപ്പമുണ്ടായിരുന്നവരില്‍ നിന്നുമായി ആറ് ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഈ ഫോണുകളില്‍ നിന്ന് വോയ്സ് ക്ലിപ്പ് ലഭിച്ചെന്നാണ് യുപി […]

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കരുത്; ഹര്‍ജിയുമായി ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍

User

ന്യൂഡെല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ഹൈകോടതി ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാകോസ് ആണ് സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഹൈകോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ ജോസഫ് വിഭാഗം ആവശ്യപ്പെടും. കേരള കോണ്‍ഗ്രസ് എമിന്‍്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ടിയിലെ പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിലേക്ക് വന്ന ജോസ് […]

എ.കെ. ശശീന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍.സി.പി യോഗത്തില്‍ ബഹളം

User

കോഴിക്കോട്: എന്‍.സി.പി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ എ.കെ. ശശീന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ബഹളം. രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ശശീന്ദ്രന് തന്നെ സീറ്റ് നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതാണ് കൈയാങ്കളിയിലേക്ക് നയിച്ചത്. എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ചചെയ്യാനായാണ് യോഗം ചേര്‍ന്നത്. ശശീന്ദ്രനെ എതിര്‍ക്കുന്നവര്‍ ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദിന്റെ പേരാണ് നിര്‍ദേശിക്കുന്നത്. പാര്‍ട്ടിക്ക് […]

താല്‍ക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്താനുള്ള നീക്കം; നടപടി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

User

കൊച്ചി; പൊതുമേഖല സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 10 വര്‍ഷമായി ജോലി ചെയ്യുന്ന താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടിയ്ക്കെതിരെയാണ് ഹൈക്കോടതി ഉത്തരവ്. കില, വനിതാ കമ്മീഷന്‍, കെല്‍ട്രോണ്‍, കെ ബിപ്, എഫ്‌ഐടി തുടങ്ങിയ സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. പിഎസ്സി റാങ്ക് […]

ഇ. ശ്രീധരനെ തള്ളി കെ. സുരേന്ദ്രന്‍; ‘ഊരാളുങ്കലിന്‍റെ അഴിമതിയെ കുറിച്ച്‌ അദ്ദേഹത്തിന് അറിയില്ലായിരിക്കും’

User

ആലപ്പുഴ: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ അഭിനന്ദിച്ച ഇ. ശ്രീധരനെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഊരാളുങ്കലിന്‍റെ അഴിമതിയെ കുറിച്ച്‌ ഇ. ശ്രീധരന് അറിയില്ലായിരിക്കുമെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയെ മെട്രോമാന്‍ ഇ. ശ്രീധരന്‍ അഭിനന്ദിച്ചത്. ഇ. ശ്രീധരന്‍റെ മേല്‍നോട്ടത്തിലാണ് പുനര്‍നിര്‍മാണം പൂര്‍ത്തി‍യാക്കിയത്. ‘ഊരാളുങ്കലിന് സാങ്കേതിക വിദ്യ ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. അതിന്‍റെ അഴിമതിയെ […]

ഷൂട്ടിങ്ങിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്

User

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. വീഴ്ചയില്‍ ഫഹദിന്‍റെ മൂക്കിനാണ് പരുക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. സിനിമ ചിത്രീകരണത്തിനു വേണ്ടി താല്‍ക്കാലികമായി നിര്‍മിച്ച […]

ബിജെപി സംസ്ഥാന‍ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

User

തിരുവനന്തപുരം: ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ അനുമതിയോടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ വൈസ്പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സികെ പദ്മനാഭന്‍, പികെ കൃഷ്ണദാസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍, […]

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കാം; കുമ്മനം രാജശേഖരന്‍

User

കൊച്ചി : കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അങ്ങനെയാണെങ്കില്‍ 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കാനാകുമെന്നും ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. എന്തുകൊണ്ടാണ് കേരള സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച്‌ സിപിഎമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തത്. തോമസ് ഐസക്ക് […]

‘വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തി’; റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്.

User

ന്യൂദല്‍ഹി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗികപീഡന പരാതി നല്‍കി യുവതി. ദല്‍ഹിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ മാനേജരായി ജോലി നോക്കുന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ് എടുത്തിരിക്കുന്നത്. വാടക വീട് കണ്ടെത്തുന്നതിന് സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി റൂബിന്‍ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

മകന്‍ മൂലം ദോഷമുണ്ടാകുമെന്ന് ജോത്സ്യന്റെ പ്രവചനം ; അഞ്ചുവയസ്സുകാരനെ പിതാവ് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി കൊന്നു

User

ചെന്നൈ: മകന്‍ മൂലം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ വാക്കുകേട്ട് അച്ഛന്‍ മകനെ തീ കൊളുത്തി കൊന്നു. അഞ്ചു വയസ്സുകാരന്‍ സായ് ശരണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ സായ് ശരണിന്റെ പിതാവ്, തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറാണ് ഇയാള്‍. ആറുവര്‍ഷംമുമ്ബ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്തമകനായ സായ് ശരണിനാല്‍ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് […]

Subscribe US Now