ന്യൂഡല്‍ഹി : കോവിഡ് വാക്സിന് വിതരണമേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തെ കോവിഡ് വാക്സിന് നിര്‍മ്മാണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് ചൈനീസ്, റഷ്യന്‍ ഹാക്കര്‍മാര്‍. 60 ഓളം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിന് നല്‍കിവരുന്ന പശ്ചാത്തലത്തിലാണ് ഇത് തകര്‍ക്കാനുള്ള ഇവരുടെ ശ്രമം. ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കൊവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട്, കൊവാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്, വാക്സിന് പരീക്ഷണങ്ങള്‍ പുരോഗമിക്കുന്ന ആള് […]
International
ഇന്ത്യയില്‍ കൂടിയാല്‍ നേപ്പാളില്‍, പെട്രോളിനായി ഇന്ത്യക്കാരുടെ ഒഴുക്ക്,30 % വിലക്കുറവ്
ന്യൂഡല്‍ഹി : രാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം ഇന്ത്യയില്‍ പലയിടങ്ങളിലും പെട്രോള്‍ ഡീസല്‍ വില 100തൊട്ടതോടെ ചുരുങ്ങിയ വിലയില്‍ നേപ്പാളില്‍ നിന്നും പെട്രോള്‍ വാങ്ങുന്നതിപ്പോള്‍ ഇന്ത്യക്കാരുടെ പതിവായി. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് പെട്രോള്‍ വാങ്ങാനായി അതിര്‍ത്തി കടന്ന് നേപ്പാളിലെത്തുന്നു. നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. വിലക്കുറവ് ഫലത്തില്‍ ഇന്ധനക്കടത്തായി മാറി. ഇത് വികസിച്ച് മാഫിയയായും വളര്‍ന്നു. ബൈക്കിലും സൈക്കിളിലും കന്നാസുകളുമായി പോയാണ് […]
നാസയുടെ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങി
വാഷിങ്ടണ്‍> നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2.28നാണ് റോവര്‍ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങിയത്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറായി പെഴ്സിവീയറന്‍സ്. ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചൊവ്വയുടെ അന്തരീക്ഷത്തില്‍ 19,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും […]
ബിസിനസ് തര്‍ക്കം; ആമസോണ്‍ 290 കോടി രൂപ നഷ്ടപരിഹാരം ചോദിച്ചെന്ന് ഫ്യൂചര്‍ ഗ്രൂപ്
ന്യൂഡെല്‍ഹി: റിലയന്‍സിന് ഫ്യൂചര്‍ ഗ്രൂപിനെ വില്‍ക്കാനുള്ള തീരുമാനത്തെ, ഫ്യൂചര്‍ ഗ്രൂപുമായുണ്ടാക്കിയ മുന്‍ നിക്ഷേപ ധാരണയിലെ കരാര്‍ ലംഘിച്ചെന്ന് പറഞ്ഞ് കോടതി കയറ്റിയിരിക്കുകയാണ് ആമസോണ്‍. എന്നാല്‍ ഇതേ ആമസോണ്‍ ഈ ഇടപാട് അംഗീകരിക്കാന്‍ 290 കോടി രൂപ നഷ്ടപരിഹാരം ചോദിച്ചെന്നാണ് ഫ്യൂചര്‍ ഗ്രൂപ് പുറത്തുവിട്ടത്. ഇടപാടുമായി ബന്ധപ്പെട്ട കാര്യം ആമസോണിനെ അറിയിച്ചിരുന്നില്ലെന്ന വാദം തെറ്റാണെന്നും കിഷോര്‍ ബിയാനിയുടെ കമ്ബനി, തര്‍ക്കത്തില്‍ വാദം കേള്‍ക്കുന്ന ആര്ബിട്രേഷന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. റിലയന്‍സും […]
കനത്ത മഞ്ഞ് വീഴ്ച; അമേരിക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു
കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അമേരിക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു . അമേരിക്കയിലെ ടെക്സസിലുള്ള അന്തര്‍സംസ്ഥാന പാതയിലാണ് 130ലധികം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറുകളും ട്രക്കുകളും പരസ്പരം കൂട്ടിയിടിച്ച് തകര്‍ന്ന അവസ്ഥയിലാണ്. നിരവധിയാളുകള്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാന്‍ ഹൈഡ്രോളിക് റെസ്ക്യു ഉപകരണങ്ങളുടെ സഹായം ആവശ്യമായി വേണ്ടി വരുമെന്ന് ഫോര്‍ത്ത് വര്‍ത്ത് ഫയര്‍ ചീഫ് ജിം ഡേവിസ് പറഞ്ഞു.
പസഫിക്ക് സമുദ്രത്തില്‍ വന്‍ ഭൂകമ്ബം; ഓസ്ട്രേലിയന്‍ തീരത്ത് സുനാമി മുന്നറിയിപ്പ്
വെല്ലിങ്ടണ്‍: ഓസ്ട്രേലിയന്‍ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തില്‍ വന്‍ ഭൂകമ്ബം ഉണ്ടായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് തെക്കന്‍ പസഫിക്കില്‍ രേഖപ്പെടുത്തിയത്. ഭൂകമ്ബത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഫിജി അടക്കമുള്ള തീരത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അര്‍ധരാത്രിയോടെ ന്യൂ കാലെഡോണിയ രാജ്യത്തെ വാഓയില്‍ നിന്ന് 415 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്ബം ഉണ്ടായത്. അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് രാക്ഷസത്തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് സുനാമി വാണിംഗ് സെന്റര്‍ അറിയിച്ചു. […]
13 മിനിറ്റ് കാപിറ്റോള്‍ വിഡിയോ ട്രംപിനെ കുരുക്കി ; ഇംപീച്ച്മെന്റ് നടപടികള്‍ ദ്രുതഗതിയില്‍
വാഷിങ്ടണ്‍: 13 മിനിറ്റ് ദൈര്‍ഘ്യമുള്ള കാപിറ്റോള്‍ ആക്രമണ വിഡിയോ സെനറ്റിലെത്തിയതോടെയാണ് യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ കഴിഞ്ഞ ദിവസം അതിവേഗമാക്കിയത് .ഇംപീച്ച്മെന്റ് വിഷയമവതരിപ്പിച്ച് ഡെമോക്രാറ്റുകള്‍ ആദ്യം സഭക്കു മുമ്ബാകെ വെച്ചത് ട്രംപിന്റെ പ്രസംഗവും കാപിറ്റോളില്‍ ഇരച്ചുകയറി തെമ്മാടിക്കൂട്ടം അടിച്ചുതകര്ക്കുന്നതുമുള്പെട്ട വിഡിയോ. പാര്‍ട്ടി വ്യത്യാസമില്ലാതെ സെനറ്റ് അംഗങ്ങള്‍ ഞെട്ടലോടെ വിഡിയോ കണ്ടുനില്ക്കുമ്ബോള് തന്നെ വിചാരണക്ക് അനുമതി ഉറപ്പായിരുന്നു.പൂര്‍ണമായി ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന വിഡിയോ അവതരിപ്പിച്ച സെനറ്റ് പ്രോസിക്യൂഷന് ഇനിയൊരു […]
കോവിഡിനേക്കാള്‍ വലിയ രണ്ട് ദുരന്തങ്ങള്‍ കൂടി ഭൂമിയില്‍ വരാനുണ്ട് ; മുന്നറിയിപ്പുമായി ബില്‍ഗേറ്റ്സ്
കോവിഡിനേക്കാള്‍ വലിയ രണ്ട് ദുരന്തങ്ങള്‍ കൂടി ഭൂമിയില്‍ വരാനുണ്ടെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക കോടീശ്വരനുമായ ബില്‍ഗേറ്റ്സ്. ഡെറിക് മുള്ളറുമായുള്ള അഭിമുഖത്തിനിടെയാണ് ബില്‍ഗേറ്റ്സ് പുതിയ വെല്ലുവിളികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. കാലാവസ്ഥാ വ്യതിയാനവും ജൈവ ഭീകരവാദവുമാണ് ഇനി ലോകം നേരിടാന്‍ പോകുന്ന രണ്ട് വലിയ പ്രതിസന്ധികളെന്നാണ് ബില്‍ഗേറ്റ്സ് പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മുഴുവന്‍ ആവാസ വ്യവസ്ഥയെയും നശിപ്പിയ്ക്കും. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത് അസാധ്യമാക്കും. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള […]