ഷാങ്ഹായി സഹകരണ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി വെര്‍ച്വലായി പങ്കെടുക്കും, അഫ്ഗാനിലെ താലിബാന്‍‍ ഭരണം ചര്‍ച്ചയായേക്കും

User

ന്യൂദല്‍ഹി : താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കോവിഡിന്റെ സാഹടര്യത്തില്‍ വെര്‍ച്വലായിട്ടായിരിക്കും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുക. ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയിലെ നിലപാടും ശ്രദ്ധേയമാകും. അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരും ഉച്ചകോടിയില്‍ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

അസംബന്ധം; കനയ്യ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്ത തള്ളി ഡി. രാജ

User

ന്യൂഡല്‍ഹി: സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗവും മുന്‍ ജെ.എന്‍.യു നേതാവുമായിരുന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നെന്ന പ്രചരണം അസംബന്ധമെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. കനയ്യകുമാര്‍ രാഹുല്‍ ഗാന്ധിയുമായ കൂടിക്കാഴ്ച നടത്തിയെന്നും കോണ്‍ഗ്രസിലേക്ക് പോകുകയാണെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ഡി. രാജ കനയ്യകുമാറിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി. രാജയുടെ പ്രസ്താവന. ‘ഞാന്‍ കനയ്യയോട് അഭ്യൂഹങ്ങളെപ്പറ്റി ചോദിച്ചു. അദ്ദേഹം അതിന് വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തു.ഞങ്ങള്‍ ഇതേപറ്റി ചര്‍ച്ച ചെയ്തതിന്‍റെ […]

മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നു വീണു ; 14 പേര്‍ക്ക് പരിക്ക്

User

മുംബൈ: ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നു വീണു.സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം നിര്‍മാണ തൊഴിലാളികളാണ്. പുലര്‍ച്ചെ 4.40 ഓടെയാണ് അപകടം സംഭവിച്ചത് . പൊലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക്‌ ആര്‍ക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു.

ഹ​ര്‍​ഷ് മ​ന്ദ​റി​ന്‍റെ വീ​ട്ടി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി

User

ന്യൂ​ഡ​ല്‍​ഹി: സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നായ ഹ​ര്‍​ഷ് മ​ന്ദ​റി​ന്‍റെ വീ​ട്ടി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി. ഈ റൈഡ് ഹ​ര്‍​ഷ്മ​ന്ദ​ര്‍ ജ​ര്‍​മ​നി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു നടത്തിയത്. ഒ​രേ സ​മ​യം തന്നെ ഡ​ല്‍​ഹി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലും ഓ​ഫീ​സി​ലും റെ​യ്ഡ് ന​ട​ത്തി. ഇത് കൂടാതെ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ന്‍​ജി​ഒ​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ട് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മു​ക​ളി​ലും റെ​യ്ഡ് ന​ട​ന്നു.ഈ റെയ്ഡുകള്‍ നടന്നത് സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങള്‍ക്കെതിരെ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന്വേ​ഷ​ണ വിഭാഗത്തിന് ലഭിച്ച […]

‘ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും’; ‘നെഹ്റുവിനും, ഇന്ദിരാഗാന്ധിക്കും ശേഷം ഇന്ത്യയെ സ്വാധീനിച്ച രാഷ്ട്രീയ നേതാവാണ് മോദിയെന്ന് ടൈം മാസിക

User

ദില്ലി: ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ ടൈം മാസിക പുറത്തിറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കള്‍ ഉണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, നരേന്ദ്രമോദി. ഇവര്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇത്രേയറെ സ്വാധീനിച്ച നേതാവ് വേറെയില്ലെന്ന് ടൈം വ്യക്തമാക്കുന്നു അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പട്ടികയില്‍ ഇടം നേടി. മാത്രമല്ല സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ. […]

പെട്രോളിയും ഉത്പന്നങ്ങളുടെ വില ലിറ്ററിനു 20 – 30 രൂപ വരെ കുറയും; കേന്ദ്രം കുറയ്ക്കാമെന്നു പറഞ്ഞപ്പോള്‍ കേരളത്തിനു വേണ്ടെന്ന് കൃഷ്ണ കുമാര്‍

User

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയുടെ കീഴില്‍ കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി നടന്‍ കൃഷ്ണകുമാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. മോദി അവതാര പുരുഷനാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കറിപ്പില്‍ പറയുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഇരുപത് മുതല്‍ മുപ്പതു രൂപവരെ കുറയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായമെന്നും, കേന്ദ്രം കുറയ്ക്കാമെന്നു പറഞ്ഞപ്പോള്‍ കേരളത്തിനു വേണ്ടെന്നാണ് പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം നമ്മള്‍ […]

6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പൊലീസ് തേടുന്ന 30കാരനായ പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാകില്‍, മരിച്ച നിലയില്‍ കണ്ടെത്തിയത് ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന മന്ത്രിയുടെ ഭീഷണി വിവാദമായതിന് പിന്നാലെ

User

ഹൈദരാബാദ്: ( 16.09.2021) ഹൈദരാബാദിലെ സെയ്ദാബാദില്‍ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പൊലീസ് തേടുന്ന പ്രതിയെ റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 6 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജു(30) എന്നയാളെയാണ് റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെലങ്കാന ഡിജിപിയാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്. വാറങ്കല്‍ ജില്ലയിലെ ഖാന്‍പൂരിലെ റെയില്‍വേ ട്രാകില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹം. ട്രെയിന്‍ കയറി തല […]

നീലചിത്ര നിര്‍മാണ കേസ് ​; രാജ്​ കു​ന്ദ്ര ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ഉപ കുറ്റപത്രം

User

മുംബൈ: ബോളിവുഡ്​ താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ രാജ്​ കുന്ദ്ര പ്രതിയാക്കപ്പെട്ട നീലചിത്ര നിര്‍മാണ കേസില്‍ മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ ഉപകുറ്റപത്രം. രാജ്​ കുന്ദ്ര, റയാന്‍ തോര്‍പെ, പ്രദീപ്​ ബക്ഷി, യഷ്​ താക്കൂര്‍, എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ്​ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചത്​. 1467 പേജ്​ വരുന്നതാണ്​ ഉപകുറ്റപത്രം. 43 സാക്ഷിമൊഴികളും ഇതില്‍പ്പെടും. ഏപ്രിലില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ 9 പേരുകളാണ്​ ഉള്‍പ്പെടുത്തിയിരുന്നത്​. കേസുമായി ബന്ധപ്പെട്ട്​ ജൂലൈയിലാണ്​ രാജ്​ കുന്ദ്ര […]

ക​ന​യ്യ​കു​മാ​ര്‍ രാ​ഹു​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

User

ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍​യു മു​ന്‍ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റും സി​പി​ഐ​യു​ടെ യു​വ​നേ​താ​വു​മാ​യ ക​ന​യ്യ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചൊ​വ്വാ​ഴ്ച​യാ​ണ് ഇരുവരും തമ്മില്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ന​യ്യ​കു​മാ​റി​ന്‍റെ കോ​ണ്‍​ഗ്ര​സിലേക്കുള്ള കൂടുമാറ്റം രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യാ​യി. ക​ന​യ്യ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു . ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. ക​ന​യ്യ​യെ പാ​ര്‍​ട്ടി​യി​ലെ​ടു​ക്കു​ന്ന കാ​ര്യം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് […]

അനധികൃത സ്വത്ത്: തമിഴ്‌നാട് മുന്‍ മന്ത്രിയുടെ വസതിയിലും സ്ഥാപനങ്ങളിലും വിജിലന്‍സ് റെയ്ഡ്

User

ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് വാണിജ്യനികുതി മന്ത്രിയുമായ കെ സി വീരമണി,യുടെ വസതിയിലും സ്ഥാപനങ്ങളിലും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് (DVAC) റെയ്ഡ് നടത്തി. ചെന്നൈ, വെല്ലൂര്‍, തിരുവണ്ണാമല തുടങ്ങിയ 20 ഓളം സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. അനധികൃത സ്വത്ത് കൈവശംവച്ചതിന് മന്ത്രിക്കെതിരേ ഡിവിഎസി അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ വീരമണിയുടെ […]

Subscribe US Now