കുതിച്ചുയര്‍ന്ന് കോവിഡ്: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികള്‍

User

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമായിത്തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,73,810 പേര്‍ക്കാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1618 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു.

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അടിയന്തരമായി 50 ലക്ഷം വാക്‌സിന്‍ വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

User

തിരുവനന്തപുരം: കേരളത്തിന് അന്‍പത് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ. 60.84 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത് അതില്‍ 56.75 ലക്ഷം ഡോസ് വാക്സിന്‍ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. അതേസമയം, കേരളത്തില്‍ ഓക്‌സിജന്‍ വിതരണത്തില്‍ കുറവില്ലയെന്നും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ഓക്‌സിജന്‍ ക്ഷാമമുണ്ടായേക്കാമെന്നും അതിനാല്‍ ഓക്ജ്സിന്‍ വിതരണത്തില്‍ കേരളത്തെക്കൂടി പരിഗണിക്കണമെന്നും യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന […]

വി മുരളീധരനെതിരേ സിപിഎം: അപഥ സഞ്ചാരത്തിന് മന്ത്രിപദവി ഉപയോഗിച്ചയാളാണ് മുരളീധരനെന്ന് സിപിഎം

User

തിരുവനന്തപുരം: അപഥ സഞ്ചാരത്തിന് മന്ത്രിപദവി ഉപയോഗിച്ചയാളാണ് കേന്ദ്രസഹമന്ത്രി വി മുരളീധരനെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല. പ്രധാമന്ത്രിയും ബിജെപിയും വി മുരളീധരനെ തിരുത്തണം. വാക്‌സിന്‍ ആവശ്യത്തില്‍ പോലും മുരളീധരന്‍ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുരളീധരന്‍ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് അപഹാസ്യമാണ്. കേന്ദ്രം സഹായം നിഷേധിച്ചപ്പോള്‍ ഇടപെടാത്ത ആളാണ്. കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദമന്ത്രിയാണ് മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ഭരണം ഉറപ്പ്; ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടുമെന്ന് സിപിഎം

User

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. ഇടത് അനുകൂല തരംഗമുണ്ടായാല്‍ 100 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്ബൂര്‍ണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍. സിപിഎമ്മിന്റെ പ്രമ്ബരാഗത വോട്ടുകള്‍ക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ […]

കോവിഡ് വ്യാപനം; സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍‍ക്കാര്‍

User

കൊവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍‍ക്കാര്‍ നിര്‍ദ്ദേശിച്ചു.പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സീനുകള്‍ക്ക് അപേക്ഷിച്ച്‌ 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്കാനും തീരുമാനമായിട്ടുണ്ട്.

പിണറായി വിജയന്‍ ‘കോവിഡിയറ്റ്’ ആണെന്ന് മന്ത്രി മുരളീധരന്‍റെ ട്വീറ്റ്

User

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ‘കോവിഡിയറ്റ്’ എന്ന് വിളിച്ച്‌ കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ ട്വീറ്റ്. കോവിഡ് മാര്‍ഗനിര്‍ദേശം തുടര്‍ച്ചയായി ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിളിക്കാന്‍ ഇതിലും മികച്ച വാക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ വിശേഷിപ്പിക്കാന്‍ പൊതുവില്‍ ഉപയോഗിക്കുന്ന വാക്കാണ് ‘കോവിഡിയറ്റ്’.

യോഗ്യത തിരുത്താന്‍ നിര്‍ദേശിച്ച ജലീലിന്റെ കത്ത്; ആ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി

User

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ വിവാദങ്ങളിലും ജലീലിന് സംരക്ഷണം നല്‍കിയിരുന്നു. ഒടുവില്‍ ബന്ധു നിയമനത്തില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചപ്പോഴും മുഖ്യമന്ത്രി സംരക്ഷണം നല്‍കി. ലോകായുക്തക്കെതിരെ ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കാന്‍ യോഗ്യത തിരുത്താന്‍ നിര്‍ദേശിച്ച ജലീലിന്റെ കത്തും ആ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതും പുറത്ത് വന്നതോടെയാണ് മുഖ്യമന്ത്രി കൈഒഴിഞ്ഞത്. യോഗ്യതയില്‍ തിരുത്തല്‍ […]

മന്‍സൂര്‍ വധം: ലീഗിനെതിരെ ഗുരുതര ആരോപണവുമായി എല്‍.ഡി.എഫ്; ‘മന്‍സൂറിനെ ആ​ശു​പ​ത്രി​യി​ല്‍ എത്തിക്കാന്‍ ​വൈകിപ്പിച്ചു’

User

പാ​നൂ​ര്‍: മു​ക്കി​ല്‍​പീ​ടി​ക​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ന്ന ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ത​യാ​റാ​ക്കു​ന്ന​ത് യു.​ഡി.​എ​ഫാ​ണെ​ന്ന് എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ മ​ന്‍​സൂ​റി​ന് വൈ​ദ്യ​സ​ഹാ​യം കി​ട്ടാ​ന്‍ വൈ​കി​യ​തും അ​പ​ക​ടം സം​ഭ​വി​ച്ച വി​ധം അ​റി​യും​മു​മ്ബ്, മു​സ്​​ലിം ലീ​ഗ് പ്ര​തി​ക​ളെ പ്ര​ഖ്യാ​പി​ച്ച രീ​തി​യും ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്നു. സ്വ​ന്തം കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ചോ​ര​വാ​ര്‍​ന്നു കി​ട​ക്കു​മ്ബോ​ഴും അ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ ര​ക്ത​സാ​ക്ഷി​യെ സൃ​ഷ്​​ടി​ച്ചെ​ടു​ക്കാ​നു​ള്ള ലീ​ഗ് നേ​തൃ​ത്വ​ത്തി​െന്‍റ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചാ​ണ് മ​ന്‍​സൂ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ […]

കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു

User

ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷത്തിലാണ് മലയാളികള്‍. കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണവയും ആഘോഷങ്ങള്‍. മേടമാസപ്പുലരിയില്‍ ഐശ്വര്യക്കാഴ്ചകളിലേക്ക് കണ്‍തുറന്ന് മലയാളി വിഷുവിനെ വരവേറ്റു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ പൊന്‍കണി. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ കൈനീട്ടം. […]

കോ​ഴി​ക്കോ​ട്ട് വ​ന്‍ ല​ഹ​രി​മ​രു​ന്നു​വേ​ട്ട; പിടിച്ചെടുത്തത് മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ല്‍; ഒരാള്‍ അറസ്റ്റില്‍

User

രാ​മ​നാ​ട്ടു​ക​ര: കോ​ഴി​ക്കോ​ട്ട് വന്‍ ല​ഹ​രി​മ​രു​ന്നു ​വേ​ട്ട. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോ​ഴി​ക്കോ​ട്ട് പ​യ്യാ​ന​ക്ക​ല്‍ ച​ക്കും​ക​ട​വ് സ്വ​ദേ​ശി അ​ന്‍​വ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​നത്തില്‍ നടത്തിയ പരിശോധനയിലാണ് രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് മൂ​ന്നു കി​ലോ ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി​യ​ത്. . ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്ന് എ​ത്തി​ച്ച​താ​ണ് ഹാ​ഷി​ഷ് ഓ​യി​ലെ​ന്ന് എ​ക്സൈ​സ് […]

Subscribe US Now