ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 227 റണ്‍സിന് പരാജയപ്പെടുത്തി. 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്താവുകയായിരുന്നു. 17 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യയെ തകര്‍ത്തത്. ഗില്‍, രഹാനെ, ഋഷഭ് പന്ത് എന്നിവരെയാണ് ആന്ഡേഴ്സന് പുറത്താക്കിയത്. ജാക്ക് ലീച്ച് നാലുവിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും അര്‍ദ്ധ സെഞ്ച്വറി നേടി.