തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു. എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയും ഓഫീസിലെ മറ്റ് ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. മന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്തും.
തിരുവനന്തപുരത്ത് അടുത്ത മൂന്ന് ആഴ്ചകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തലസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.