മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഒരാള്‍ കസ്റ്റഡിയില്‍

User
0 0
Read Time:1 Minute, 19 Second

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമികള്‍ക്ക് യുവതിയുടെ വീട് കാണിച്ചു കൊടുത്തതും വിവരങ്ങള്‍ കൈമാറിയതുമെന്നുമാണ് പൊലിസ് പറയുന്നത്.

മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ ഇന്നലെ പുലര്‍ച്ചെയാണ് ഒരു സംഘം വീട് അക്രമിച്ച്‌ തട്ടിക്കൊണ്ടുപോയത്. ഇവരെ ഉച്ചയോടെ പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്ന് കണ്ടെത്തി. സംഘം തന്നെ വഴിയില്‍ ഇറക്കി വിടുകയായിരുന്നുവെന്നാണ് ഇതിന് യുവതി പൊലിസിന് നല്‍കിയ വിശദീകരണം.

സ്വര്‍ണക്കടത്ത് സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലിസ് സംശയിക്കുന്നത്. ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാലു ദിവസം മുമ്ബാണ് നാട്ടിലെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബെംഗളൂരു മയക്കുമരുന്നു കേസ് ബിനീഷ് സാമ്ബത്തിക ഇടപാടു നടത്തിയതായി എന്‍സിബി കുറ്റപത്രം

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസില്‍ സിപിഎം കേരള മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി സാമ്ബത്തിക ഇടപാടു നടത്തിയതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കുറ്റപത്രം. രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വലിയ അളവില്‍ തുക കൈമാറിയതായാണ് ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പ്രാഥമിക കുറ്റപത്രത്തില്‍ എന്‍സിബി ബിനീഷിനെ പ്രതിയാക്കിയിട്ടില്ല. അന്വേഷണത്തില്‍ മുഹമ്മദ് അനൂപിന്റെ ഐഡിബിഐ ബാങ്ക് അക്കൗണ്ടിലേക്ക് ബിനീഷ് വലിയ […]

Subscribe US Now