പാനൂര്‍ കൊലപാതകം: അക്രമിസംഘം ലഷ്യമിട്ടത്​ സഹോദരന്‍ മുഹ്​സിനെയെന്ന്​ പ്രതി ഷിനോസ്​

User
0 0
Read Time:2 Minute, 34 Second

കണ്ണൂര്‍: പാനൂരില്‍ ലീഗ്​ പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ അക്രമിസംഘം ലഷ്യമിട്ടത്​ സഹോദരന്‍ മുഹ്​സിനെയെന്ന്​ കസ്റ്റഡിയിലുള്ള പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ ഷിനോസിന്റെ മൊഴി​.

ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്​നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബൂത്ത്​ ഏജന്‍റ്​ കൂടിയായ മുഹ്​സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ്​ സി.പി.എം പ്രവര്‍ത്തകര്‍ അന്ന്​ രാത്രി എട്ടുമണിയോടെ ഇവരുടെ വീടിനടുത്തെത്തിയത്​. മുഹ്​സിനെ ഭീഷണിപ്പെടുത്തുന്നത്​ കണ്ട്​ അനുജന്‍ മന്‍സൂര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന്​ ഇരുവരെയും അക്രമികള്‍ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ്​ വീഴ്​ത്താന്‍ ശ്രമിച്ചു. ബോംബേറില്‍ മന്‍സൂറിന്‍റെ​ കാല്‍മുട്ടിന്​ താ​ഴെ ചിന്നിച്ചിതറി. ഇതില്‍നിന്ന്​ രക്​തം വാര്‍ന്നാണ്​ മരണം സംഭവിച്ചത്​.

സ്​ഫോടന ശബ്​ദംകേട്ട്​ അയല്‍വാസികളും മന്‍സൂറിന്‍റെ കുടുംബക്കാരും ഓടിയെത്തിയതോടെ അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, സംഘാംഗമായ ഷിനോസിനെ മുഹ്​സിന്‍ കീഴ്​പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കൊലപാതക കേസില്‍ പ്രതിയായയാള്‍ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് പൊലീസ്​ ഗൗരവ​ത്തിലെടുത്തില്ലെന്ന്​ പരാതിയുണ്ട്​. ‘മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’ എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. ഉച്ചയോടെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു​വെന്നും ഇതേക്കുറിച്ച്‌ പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ് .ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം യാത്രാവിലക്കില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 1,15,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Subscribe US Now