വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമം; ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നിര്‍ത്തി വെച്ചെന്ന് പി സി ജോര്‍ജ്ജ്

User
0 0
Read Time:1 Minute, 42 Second

കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചതായി ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥി പി സി ജോര്‍ജ്ജ്. ഒരു കൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രചാരണം നിര്‍ത്തിവെക്കുന്നത്. ഇനി ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പി.സി.ജോര്‍ജിനെ ചില നാട്ടുകാര്‍ കൂവി വിളിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായി പി.സി.ജോര്‍ജ് അസഭ്യവര്‍ഷവും നടത്തുകയുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ നിന്ന് പ്രസംഗിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ കൂവിയത്. ഒച്ചവെച്ച്‌ പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താല്‍ മതിയെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്. 900ല്‍ അധികം നഴ്സുമാരെ അധിക തുക ഈടാക്കിയാണ് വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്ബാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് […]

You May Like

Subscribe US Now