”അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം”: വോട്ടെടുപ്പ് ദിവസം ചര്‍ച്ചയായി ശബരിമല വിവാദം

User
0 0
Read Time:8 Minute, 11 Second

വോട്ടെടുപ്പ് ദിവസം സജീവ ചര്‍ച്ചയായി ശബരിമല വിവാദം. ശബരിമല വിഷയം ഉയര്‍ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

ജി. സുകുമാരന്‍ നായര്‍

ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നും നാട്ടില്‍ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സര്‍ക്കാര്‍ വരണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവര്‍ക്ക് വേണം വോട്ട് ചെയ്യേണ്ടെതെന്നും എന്‍. എസ്. എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍. എസ്. എസ് കോളേജ് പ്രിന്‍സിപ്പളും മകളുമായ സുജാതയ്‌ക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

പിണറായി വിജയന്‍

സ്വാ​മി അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി​.എ​ഫ് സ​ര്‍​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ദേ​വ​ഗ​ണ​ങ്ങ​ളും ദൈ​വ​ഗ​ണ​ങ്ങ​ളും സ​ര്‍​ക്കാ​രി​നൊ​പ്പ​മാ​ണ്. എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ആ​രാ​ധ​നാ​മൂ​ര്‍​ത്തി​ക​ള്‍ സ​ര്‍​ക്കാ​രി​നൊ​പ്പ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ര്‍​ച്ച​യു​ണ്ടാ​വി​ല്ലെ​ന്ന എ​ന്‍​.എ​സ്.എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. എ​ല്‍.​ഡി​.എ​ഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉ​മ്മ​ന്‍​ചാ​ണ്ടി

കേ​ര​ള​ത്തി​ലെ ഒ​രു വി​ശ്വാ​സി പോ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ക്കി​ല്ല. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ലെ സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ നി​ഷേ​ധാ​ത്മ​ക മ​റു​പ​ടി​യാ​ണ് പി​ണ​റാ​യി ന​ല്‍​കി​യ​തെ​ന്ന് ആ​രും മ​റ​ക്കി​ല്ലെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ശ​ബ​രി​മ​ല​യി​ല്‍ യു​ടേ​ണ്‍ എ​ടു​ത്ത​ത് ജ​ന​ങ്ങ​ളെ ഭ​യ​ന്നാ​ണ്. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തി​ന്‍റെ ആ​ത്മാ​ര്‍​ത്ഥ എ​ന്തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക​റി​യാം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വ​ന്‍ മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നും പു​തു​പ്പ​ള്ളി​യി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

എ.കെ ആന്‍റണി

മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​പ്പോ​ഴെ​ങ്കി​ലും സ്വാ​മി അ​യ്യ​പ്പ​നെ കു​റി​ച്ചു ബോ​ധ​മു​ണ്ടാ​യ​ല്ലോ​യെ​ന്നും ഇ​പ്പോ​ള്‍ സ്വാ​മി അ​യ്യ​പ്പ​നെ ഓ​ര്‍​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് അ​ന്ന് ഈ ​ബോ​ധം ഉ​ണ്ടാ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​യ്യ​പ്പ​നോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

തോമസ് ഐസക്

ശബരിമല തെരഞ്ഞെടുപ്പില്‍ വിഷയമാകില്ല. അതിന്​ ശേഷം പുഴകളിലൂടെ ഒരുപാട്​ വെള്ളം ഒഴുകി​പ്പോയി ജനങ്ങള്‍ അന്വേഷിക്കുന്നത്​ ആരാണ്​ മുടക്കം കൂടാതെ പെന്‍ഷനും കിറ്റും ആശുപത്രിയും റോഡും നല്‍കിയതെന്നാണെന്ന്​ തോമസ് ഐസക് പറഞ്ഞു​.

കിഫ്​ബി തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്​ തുടര്‍ച്ച വേണമെന്ന്​ ജനങ്ങള്‍ക്കറിയാം. മൂന്ന്​ മന്ത്രിമാരെ മാറ്റി നിര്‍ത്താനുള്ള ത​ന്‍റേടവും ആത്മവിശ്വാസവും കാണിച്ചത്​ ഇടതുമുന്നണിയാണെന്ന്​ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

കെ. മുരളീധരന്‍

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല. ഇപ്പോഴാണ് അതിന്‍റെ ദോഷം മനസ്സിലാകുന്നത്. ഇനി അതിന്‍റെ ദോഷം അനുഭവിച്ചേ മതിയാവുവെന്ന് മുരളീധരന്‍ പറഞ്ഞു.

ശശി തരൂര്‍

ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് ശശി തരൂര്‍ എം.പി. അനാവശ്യമായി ഹെല്‍മെറ്റും ഫ്‌ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് അവരെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ പറ്റിക്കാനായി വോട്ടിങ് ദിനത്തില്‍ ഒരു അയ്യപ്പ വിശ്വാസം വന്നത് താന്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കെ. സുധാകരന്‍

ദേവഗണങ്ങള്‍ ഒരിക്കലും അസുരന്‍മാരുമായി കൂട്ട് കൂടാറില്ലെന്നായിരുന്നു പിണറായി വിജയന് കെ സുധാകരന്‍റെ മറുപടി. തന്നെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പന്‍ മാപ്പ് നല്‍കില്ലെന്നും സുധാകരന്‍ പറഞ്ഞു.

എം.എ ബേബി

എന്‍.എസ്.എസിനും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ചരിത്ര വിജയം നേടും. അയ്യപ്പകോപം കിട്ടും എന്നു പറഞ്ഞത് ലജ്ജാവഹമാണ്. വിശക്കുന്നവന് മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടും എന്നാണ്, അല്ലാതെ അന്നം മുടക്കുന്നവര്‍ക്ക് മുന്നിലല്ല എന്നും എംഎ ബേബി പറഞ്ഞു.

പ്രതിപക്ഷം ഹീനമായ നുണകള്‍ പടച്ചുവിടുന്നു. ഇത് രാഷ്ട്രീയ അശ്ലീലമാണ്. മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റില്ലെന്നും ദൈവഗണങ്ങള്‍ക്ക് വോട്ടുണ്ടെങ്കില്‍ അത് ഇടതു പക്ഷത്തിനാകും എന്നും എം.എ ബേബി പറഞ്ഞു.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിനെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി എ.കെ ബാലനാണ് പരാതി നല്‍കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'റെക്കോര്‍ഡ് എണ്ണത്തില്‍ വോട്ട് ചെയ്യൂ'; നാലു ഭാഷകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളോടും യുവാക്കളോടും അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ജനങ്ങളും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് നാലു ഭാഷകളില്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മലയാളം, ബംഗാളി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. അസമിലും ബംഗാളിലും മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. അസമില്‍ ഇന്ന് അന്തിമഘട്ടമാണ്. […]

Subscribe US Now