ഇനിയും ഗ്രൂപ്പ് കളിച്ചാല്‍ കോണ്‍ഗ്രസ് കേരളത്തിലുണ്ടാകില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

User
0 0
Read Time:2 Minute, 0 Second

കാസര്‍കോട് | പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ വ്യക്തികളെ സ്‌നേഹിച്ചതിന്റെ പരിണിതഫലമാണ് ഇന്ന് കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഒരു തെറ്റ് ചെയ്ത് മണ്ഡലം പ്രസിഡന്റിനെതിരെ കെ പി സി സി പ്രസിഡന്റ് നടപടി എടുത്താന്‍ ഗ്രൂപ്പ് ഇടപെടും. ഇത് ചോദ്യം ചെയ്യും. അഹങ്കാരമാണ് ഓരോ സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കും. ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണിത്താന്റെ പ്രതികരണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂറുംപ്രതിബദ്ധതയും കാണിക്കേണ്ടത് വ്യക്തികളോടല്ല; പാര്‍ട്ടിയോടാണ്. ശരീരം കോണ്‍ഗ്രസിലും മനസ് ബി ജെ പിയിലും കൊടുത്ത കുറേ ആളുകളുണ്ട.് അവരാണ് ബി ജെ പിയില്‍ പോകുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച്‌ പാര്‍ട്ടിയില്‍ നില്‍ക്കുന്ന ഒരാളും കോണ്‍ഗ്രസ് വിടില്ല.

സ്ഥാനാര്‍ഥി പട്ടിക വന്നതോടെ വിജയസാധ്യത മങ്ങിയെന്ന സുധാകരന്റെ അഭിപ്രായം അംഗീകരിക്കാനാകില്ല. മാര്‍കിസിസ്റ്റുകാരുമായി കോണ്‍ഗ്രസ് ഒരു പോര്‍മുഖത്ത് നില്‍ക്കുമ്ബോള്‍ സുധാകരനെപ്പോലെ ഒരാള്‍ ഇങ്ങനെ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുടുംബശ്രീ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ തെരഞ്ഞടുപ്പ് യോഗത്തിനെത്തിക്കുന്നു; കെ.കെ ശൈലജയ്‌ക്കെതിരെ പരാതി

കൊച്ചി: ആലുവയില്‍ മന്ത്രി കെ കെ ഷൈലജയുടെ പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പെന്‍ഷന്‍ വിഷയം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നുവെന്നാണ് പരാതി. മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനെത്തണമെന്ന് എഡിഎസ് അധ്യക്ഷയുടെ ശബ്ദരേഖ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചാരണം. ആലുവയിലെ യോഗം തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണെന്നാണ് യുഡിഎഫ് പറയുന്നത്. കുടുബശ്രീ യൂണിറ്റുകളെ തെറ്റിദ്ധരിപ്പിച്ച്‌ യോഗത്തിനെത്തിക്കുന്നുവെന്നും യുഡിഎഫ് പരാതിയില്‍ പറയുന്നു.

You May Like

Subscribe US Now