കഴക്കൂട്ടം മണ്ഡലത്തിലെ സ്‌ട്രോങ് റൂം തുറക്കാന്‍ നീക്കം; ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ പിന്മാറി, പുതിയ കീഴ്‌വഴക്കം ഉണ്ടാക്കാനുള്ള ശ്രമമെന്ന് ആരോപണം

User
0 0
Read Time:2 Minute, 38 Second

തിരുവനന്തപുരം : കഴക്കുട്ടം മണ്ഡലത്തിലെ സട്രോങ് റും തുറക്കാന്‍ തുറക്കാന്‍ ശ്രമം ബിജെപി എതിര്‍ത്തതോടെ ഉപേക്ഷിച്ചു. കേടായ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം തുറക്കാനാണ്് ജില്ലാ ഭരണകൂടം ശ്രമം നടത്തിയത്. സ്‌ടോങ് റൂം തുറക്കുന്നതിന് തൊട്ടുമുമ്ബാണ് റിട്ടേണിങ് ഓഫീസര്‍ ഇതുസംബന്ധിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചത്. ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയതോടെ റിട്ടേണിങ് ഓഫീസര്‍ തീരുമാനം ഉപേക്ഷിച്ച്‌ തിരികെ പോവുകയായിരുന്നു.

വോട്ടിങ് പൂര്‍ത്തിയാക്കി സ്്‌ട്രോങ് റൂം പൂട്ടിയാല്‍ പിന്നീട് വോട്ടെണ്ണുന്ന ദിവസം ജനപ്രതിനിധികളുടെ മുമ്ബില്‍ വെച്ചാകും പൊതുവേ ഇത് തുറക്കുക. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റും തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബാണ് റിട്ടേണിങ് ഓഫീസര്‍ ഇതുസംബന്ധിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തെ എതിര്‍ത്ത് ബിജെപിയും യുഡിഎഫും എത്തുകയായിരുന്നു.

എന്നാല്‍ സ്ട്രോങ് റൂം തുറക്കുന്നതിനെതിരെ ബിജെപിയും യുഡിഎഫും മാത്രമാണ് പ്രതിഷേധിച്ചത്. ഭരണകക്ഷിയിലെ സ്ഥാനാര്‍ത്ഥി ഇതിനെ എതിര്‍ക്കാത്തതിന് പിന്നില്‍ അസ്വഭാവികതയുണ്ട്. ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്ട്രോങ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.എസ്. ലാല്‍ വ്യക്തമാക്കി.

അടുത്തെങ്ങും ഇനി തെരഞ്ഞെടുപ്പില്ല. സാധാരണ സ്ട്രോങ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച്‌ മാത്രമേ അത് തുറക്കൂ. പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടം നടത്തുന്നതെന്ന് യുഡിഎഫ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മു​ര​ളീ​ധ​ര​ന്‍റേത് 'അ​സ്വീ​കാ​ര്യ​മാ​യ 'പ​ദ​പ്ര​യോ​ഗം ; 'കോ​വി​ഡി​യ​റ്റ്' പ​രാ​മ​ര്‍​ശത്തിനെതിരെ ചി​ദം​ബ​രം

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ന​ട​ത്തി​യ “കോ​വി​ഡി​യ​റ്റ്’ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ പ്രതികരിച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ചി​ദം​ബ​രം പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. അ​സ്വീ​കാ​ര്യ​മാ​യ പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ മു​ര​ളീ​ധ​ര​നെ നി​യ​ന്ത്രി​ക്കാ​ന്‍ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ല്‍ ആ​രു​മി​ല്ലേ​യെ​ന്നും ചി​ദം​ബ​രം ചോ​ദി​ച്ചു. അതെ സമയം ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെ ന​രേ​ന്ദ്ര മോ​ദി ത​ന്നെ ‘ദീ​ദി ഒ ​ദീ​ദി ‘പ​രാ​മ​ര്‍​ശം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​ജെ​പി​യി​ല്‍ എ​ന്തും […]

You May Like

Subscribe US Now