ജലീലിനെതിരായ ലോകായുക്ത വിധി: സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല

User
0 0
Read Time:2 Minute, 29 Second

കൊച്ചി: ജലീലിനെതിരെയുള്ള ലോകായുക്ത വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല. ജലീല്‍ രാജി വെച്ച സാഹചര്യത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച്‌ എ.ജിയില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നായിരുന്നു നിയമോപദേശം. എന്നാല്‍ ജലീലിന്റെ രാജിയോടെ തീരുമാനം മാറ്റുകയായിരുന്നു.

കെ. ടി ജലീലിനെതിരായ ലോകായുക്ത വിധി ചട്ടപ്രകാരമല്ലെന്നായിരുന്നു നിയമോപദേശം. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന വിധി ലോകായുക്തയുടെ നിയമം ഒമ്ബതാം ചട്ടമനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. അന്വേഷണം തീരുമാനിച്ചാല്‍ നോട്ടിസ് സഹിതം പരാതിയുടെ പകര്‍പ്പ് കൈമാറണമെന്നാണ് നിയമം. എന്നാല്‍ ജലീലിന് വിധിപകര്‍പ്പിനൊപ്പമാണ് പരാതിയുടെ പകര്‍പ്പും നല്‍കിയത്. അതിനാല്‍ ലോകായുക്തയുടെ വിധി ചട്ടപ്രകാരമല്ലെന്നായിരുന്നും എജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.

അതേസമയം, ജലീല്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതിയുടെ അവധിക്കാല ബഞ്ച് ഇന്നും വിധി പറയില്ല.

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കെ.ടി അദീബിനെ, മന്ത്രി കെ ടി ജലീല്‍ നിയമിച്ചിരുന്നു. ഇതിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്താനും മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇത് നിയമവിരുദ്ധമായതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ഇതിന് പിന്നാലെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിജു കൃഷ്ണനേയും, കെ.കെ. രാകേഷിനേയും തഴഞ്ഞു; രാജ്യസഭ‍യിലേക്ക് ജോണ്‍ ബ്രിട്ടാസിനേയും ഡോ.വി. ശിവദാസിനേയും നിര്‍ദ്ദേശിച്ച്‌ സിപിഎം

തിരുവനന്തപുരം: കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസിനും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും രാജ്യസഭാ സീറ്റ് നല്‍കി സിപിഎം. സംസ്ഥാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിരിക്കുന്നത്. വിജു കൃഷ്ണന്‍, കെ.കെ.രാകേഷ് എന്നിവര്‍ അടക്കമുള്ളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. ഇവരെയെല്ലാം തഴഞ്ഞുകൊണ്ടാണ് ബ്രിട്ടാസിനും ശിവദാസനും അവസരം നല്‍കിയിരിക്കുന്നത്, പതുമുഖങ്ങള്‍ നേതൃത്വത്തിലേക്ക് കടന്നുവരട്ടേയെന്നാണ് ഇതില്‍ പാര്‍ട്ടി നിലപാട്. നാല് മണിക്ക് എല്‍ഡിഎഫ് ഉന്നതതല യോഗം ചേരുന്നുണ്ട്. അതില്‍ ഇതുമായി […]

You May Like

Subscribe US Now