ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയും സത്യപ്രതിജ്ഞാ ലംഘനം നടത്തി; പിണറായി രാജി വെക്കണമെന്ന് വി.മുരളീധരന്‍

User
0 0
Read Time:2 Minute, 16 Second

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തില്‍ ഇതുവരെ ഒരു അക്ഷരം മിണ്ടിയിട്ടില്ലെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സത്യ പ്രതിജ്ഞാ ലംഘനം കെ.ടി ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ടെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉള്‍പ്പെടെ അംഗീകരിച്ചതിനു ശേഷമാണ് നിയമനം നടന്നത് എന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഴിമതിയോട് അസഹിഷ്ണുത എന്നുള്ള പ്രഖ്യാപനം ഇപ്പോഴും സര്‍ക്കാരിന്റെ നയമാണോ എന്ന് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജലീല്‍ കൈയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ നിവൃത്തികേടു കൊണ്ട് കസേരയിലെ പിടി വിടുകയാണ് ഉണ്ടായതെന്നും മാധ്യമ വേട്ടയും ഇരവാദവുമൊക്കെ ഉയര്‍ത്തിയാണ് അദ്ദേഹം സഹതാപം പിടുച്ചുപറ്റാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ആയതിനാല്‍ ജലീല്‍ മാത്രം രാജിവെക്കുന്നത് എന്ത് ധാര്‍മികതയാണെന്ന് ചോദിച്ച മുരളീധരന്‍ ധാര്‍മികതയുടെ കാര്യത്തിലാണെങ്കില്‍ മുഖ്യമന്ത്രി ആദ്യം രാജിവെക്കണമായിരുന്നുവെന്നും വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനത്തിനിടെ സ്‌കൂളുകള്‍ തുറന്നേക്കില്ല; അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്‌

തിരുവനന്തപുരം: കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളപ്പോള്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല. രോഗ ബാധിതരുടെ എണ്ണം കുറഞ്ഞാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തടസം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതിയതായി അധികാരത്തില്‍ എത്തുന്ന സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനം കൈക്കൊള്ളും. എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് […]

You May Like

Subscribe US Now