കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയത എന്നായിരുന്നു വിജയരാഘവന് പറഞ്ഞത്.
ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കാന്‍ സാധിക്കില്ല. രണ്ടിനെയും എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിജയരാഘവന് പറഞ്ഞതു വിഴുങ്ങി. കുറ്റം മുഴുവന്‍ മാധ്യമങ്ങള്‍ക്കായി.
അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നും പ്രസംഗത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും വിശദീകരിച്ചു. വോട്ടിന് വേണ്ടി നിലാപട് മാറ്റുന്നവരല്ല തങ്ങള്‍. ശരിയായ നിലപാട് സ്വീകരിക്കുമ്ബോള്‍ ചിലപ്പോള്‍ വോട്ട് നഷ്ടമായെന്ന് വരുമെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.