പിണറായിയുടെ പിആര്‍ വര്‍ക്ക് ഫലംകണ്ടു; പരമാവധി കാര്യങ്ങള്‍ ചെയ്‌തിട്ടും ഫലമുണ്ടായില്ല: പി ടി തോമസ്

User
0 0
Read Time:1 Minute, 43 Second

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കള്‍. കേരളത്തില്‍ പിണറായിയുടെ പി ആര്‍ വര്‍ക്ക് ഫലംകണ്ടുവെന്ന് പി ടി തോമസ്. വലിയ തോതിലുള്ള വര്‍ഗീയ പ്രീണനം കേരളത്തില്‍ നടന്നു. കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി പരമാവധി കാര്യങ്ങള്‍ ചെയ്തു. യു ഡി എഫ് ഗര്‍ത്തത്തിലേക്ക് പോകുമ്ബോള്‍ ചവിട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിടി തോമസ് പറഞ്ഞു.

എന്നാല്‍ പരാജയം ഒരു വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം കാഴ്ച വെച്ചു.സംഘടനാപരമായ വീഴ്ചകള്‍ കണ്ടറിഞ്ഞു തിരുത്തണം. നേതൃമാറ്റം ആവശ്യമുണ്ടെങ്കില്‍ സംഘടന ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും പിടി തോമസ്. ട്വന്റി ട്വന്റി പിണറായിയുടെ ബി ടീമാണെന്നും പി ടി തോമസ് ആരോപിച്ചു. യുഡിഎഫിനെ അട്ടിമറിക്കാനാണ് കിഴക്കമ്ബലം കമ്ബനിയെ പിണറായി രംഗത്തിറക്കിയത്. മലിനീകരണത്തിന് കാരണമായ കിഴക്കമ്ബലം കമ്ബനിയെ പൂട്ടിയില്ലെങ്കില്‍ എന്‍ഡോസള്‍ഫാന് സമാന ദുരന്തമുണ്ടാകും. കുന്നത്തുനാട്ടിലെ വോട്ട് സിപിഐ എമ്മിന് ചോര്‍ത്തി കൊടുത്തുവെന്നും പിടി തോമസ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിക്കത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വം പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെയാണ് അദ്ദേഹം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് കാബിനറ്റ് യോഗം നടത്തി രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കുകയായിരുന്നു.

You May Like

Subscribe US Now