പിണറായിയുടെ പ്രവര്‍ത്തനങ്ങളെ മാത്രമേ ഞാന്‍ വിലയിരുത്തുന്നുള്ളൂ. അതില്‍ നല്ലതും ചീത്തയുമുണ്ടാകും

User
0 0
Read Time:1 Minute, 55 Second

തന്റെ നിലപാടുകളില്‍ എപ്പോഴും ഉറച്ച്‌ നില്‍ക്കുന്ന ഒരാളാണ് ഒ രാജാഗോപാല്‍. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച നിലപാടിലുറച്ച്‌ തന്നെയാണ് ഇത്തവണയും ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എന്തിനെയും കണ്ണടച്ച്‌ വിമര്‍ശിക്കുക എന്നത് തന്റെ രീതിയല്ലെന്നും അതാണ് താന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയമെന്നും രാജഗോപാല്‍ പറഞ്ഞു. രാജഗോപാലിന്റെ മറുപടി: ‘ശരിയാണ്. ഞാന്‍ പ്രതിപക്ഷത്താണ്. എന്തിനെയും കണ്ണടച്ച്‌ വിമര്‍ശിക്കുക എന്നത് എന്റെ രീതിയല്ല. തെറ്റ് ചെയ്യുന്നതിനെ നമ്മള്‍ ശക്തമായി വിമര്‍ശിക്കുകയും വേണം.

അതാണ് ഞാന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയം. അതാണ് എന്റെ കാഴ്ചപാട്. പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങളെയാണ് ഞാന്‍ വിലയിരുത്തുന്നത്. അതില്‍ നല്ലതും ചീത്തയുമുണ്ടാകും.നല്ലതിനെ അംഗീകരിക്കുന്നു. മോശമായതിനെ എതിര്‍ക്കുന്നു. അതല്ലേ ശാസ്ത്രീയ വീക്ഷണം.’നേമം മണ്ഡലത്തില്‍ നിന്ന് ബിജെപിക്ക് പുറത്തുള്ള വോട്ടുകള്‍ കുമ്മനം രാജശേഖരന് ലഭിക്കുമോയെന്ന് തനിക്കറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു. കുമ്മനം നല്ല ജനപിന്തുണയുള്ള ആള് തന്നെയാണെന്നും പക്ഷെ തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോയെന്ന് അറിയില്ലെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം ഗ്രാമി പുരസ്‌കാര വേദിയില്‍

ലോസ് ആഞ്ജലീസ്: ഗ്രാമി പുരസ്‌കാരവേദിയില്‍ ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം. പ്രമുഖ യുട്യൂബര്‍ ലില്ലി സിങ്ങാണ് ”ഞാന്‍ കര്‍ഷകര്‍ക്കൊപ്പം” എന്നെഴുതിയ മുഖാവരണം ധരിച്ച്‌ പുരസ്‌കാരവേദിയിലെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ലില്ലിയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടി നേരത്തേയും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ലില്ലി രംഗത്തെത്തിയിരുന്നു. ലില്ലിയെ പിന്തുണച്ച്‌ സ്വര ഭാസ്‌കര്‍, ഡ്ബ്ല്യൂ.ഡബ്ല്യൂ.ഇ താരം സുനില്‍ സിംഗ് എന്നിവര്‍ രംഗത്തെത്തി. അന്താരാഷ്ട്ര പുരസ്‌കാര വേദിയിലും കര്‍ഷകര്‍ക്ക് വേണ്ടി പ്രതിഷേധിക്കുന്ന […]

You May Like

Subscribe US Now