മന്ത്രി ജലീല്‍ വീണ്ടും കുരുക്കില്‍ : ഇക്കുറി പരാതി അധ്യാപക നിയമനത്തിലുള്ള ഇടപെടലില്‍

User
0 0
Read Time:1 Minute, 56 Second

തിരുവനന്തപുരം : കോളേജ് അധ്യാപകനിയമനത്തില്‍ ഇടപെട്ടുവെന്ന വിവാദക്കുരുക്കിലേക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും പരാതി. തിരുവനന്തപുരം തുമ്ബ സെന്റ് സെവ്യേഴ്‌സ് കോളേജിലെ നിയമനത്തെക്കുറിച്ചാണ് ആക്ഷേപമുയര്‍ന്നത്.

സേവ് യൂണിവേഴ്‌സിറ്റി സമിതിയെന്ന പേരിലാണ് മന്ത്രിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ചട്ടവിരുദ്ധമായി ഒരു വകുപ്പിലെ അധ്യാപകനെ മറ്റൊരുവകുപ്പിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്കിയെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന് നല്കിയ പരാതിയിലുണ്ട്.
ഇത് മുന്നാമത്തെ തവണയാണ് ഉന്നതവിദ്യാഭ്യാസമന്ത്രി വിവാദ ഇടപെടലുമായി രംഗത്ത് വരുന്നത്.

നേരത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലേയും കേരളസര്‍വ്വകലാശാലയിലേയും മന്ത്രിയുടെ വിവാദ ഇടപെടലുകള്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടപെട്ടതിനെതിരെ മന്ത്രി കസ്റ്റംസിന്റേയും ഇ.ഡി.യുടേയും ചോദ്യം ചെയ്യലിന് വിധേയമായത് വന്‍ രാഷ്ട്രീയവിമര്‍ശനത്തിന് വിധേയമാവുകയും അന്വേഷണം തുടരുകയും ചെയ്യുന്നതിനിടയിലാണ് പുതിയ വിവാദം.
സി.പി.എം സ്വതന്ത്ര അംഗമെന്ന നിലയില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ സി.പി.എമ്മിനെ പലപ്പോഴും വന്‍ പ്രതിരോധത്തിനാണ് ഇടയാക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോക കോടീശ്വരന്‍; ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച്‌ ജെഫ് ബെസോസ്

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്ഥിയുള്ളത് ആര്‍ക്കാണെന്ന് ലോകം എപ്പോഴും ഉറ്റുനോക്കാറുള്ളതാണ്. ചില വമ്ബന്‍മാരാണ് എപ്പോഴും ഈ സ്ഥാനപ്പേരുകള്‍ കൈയ്യടക്കി വെക്കുന്നത്. ഗൂഗിള്‍, ആമസോണ്‍, മൈക്രൊസോഫ്റ്റ് തുടങ്ങി നിരന്തരം ഈ സ്ഥാനത്തേക്കു കേള്‍ക്കുന്ന പേരുകള്‍ ഇവയൊക്കെയാണ്. ഇപ്പോഴിതാ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ജെഫ് ബെസോസ്. 191.1 ബില്യണ്‍ ഡോളറുമായി ലോക കോടീശ്വര പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനക്കാരനായിരിക്കുകയാണ് ജെഫ്. രണ്ടാം സ്ഥാനത്ത് ഇലോണ്‍ മസ്‌കാണുള്ളത്. ടെസ്‌ലയുടെ […]

You May Like

Subscribe US Now