രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്

User
0 0
Read Time:1 Minute, 58 Second

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രാ സ്വീകരണത്തിനിടെ കോണ്‍ഗ്രസ് എ, ഐ പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. മലയോര മേഖലയില്‍ കോണ്‍ഗ്രസിന്റെ അടിവേരറുത്ത തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരിലാണ് ശ്രീകണ്ഠപുരത്ത് ചൊവ്വാഴ്ച രാത്രി പ്രവര്‍ത്തര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ഉദയഗിരി, പയ്യാവൂര്‍, നടുവില്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇതിന് പിന്നില്‍ ഗ്രൂപ്പുകളികളാണെന്നാരോപിച്ച്‌ മലയോരത്തെ കോണ്‍ഗ്രസിനുള്ളില്‍ നേരത്തെ പൊട്ടിത്തെറിയുണ്ടായിരുന്നു. ഇതാണ് കയ്യാങ്കളിയില്‍ എത്തിയത്. രമേശ് ചെന്നിത്തല എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്ബായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്‌പോരും ഏറ്റുമുട്ടലും നടന്നത്.

ഈ സമയം ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ വേദിയില്‍ സംസാരിയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരനായ ജേക്കബ് ചെറ്റിമറ്റത്തെ (സണ്ണി) ഐ ഗ്രൂപ്പിലെ ടി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിയ്ക്കുകയായിരുന്നു. എ ഗ്രൂപ്പുകാരും സംഘടിച്ചെത്തിയതോടെ കൂട്ടത്തല്ലാകുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഏറ്റെടുക്കാന്‍ ആളില്ല, ആളില്ലാതെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കോടതി വിടുതല്‍ നല്‍കിയിട്ടും ഏറ്റെടുക്കാന്‍ ആളില്ലാതെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരെയും പുനരധിവസിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. പുനരധിവാസ പദ്ധതി പ്രകാരം 5 പേരെ പുനരധിവസിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന ഇവരെ വയനാട് വാഴവറ്റ ജ്യോതി നിവാസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് പുനരധിവസിപ്പിക്കുന്നത്. ഇവരുടെ പുനരധിവാസത്തിനായി 1,98,300 രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.സ്ഥാപനത്തില്‍ കഴിയുന്ന […]

You May Like

Subscribe US Now