രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടു; ഇനി ‘ഇടതും വലുതും’ എഴുതാന്‍ ചെറിയാന്‍ ഫിലിപ്പ്

User
0 0
Read Time:3 Minute, 21 Second

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ എഴുത്തില്‍ സജീവമാകുന്നു. കര്‍മ്മമേഖലയില്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇടതും വലതും എന്നായിരിക്കും ചരിത്രപുസ്തകത്തിന്റെ പേരെന്ന് പറയുന്ന ചെറിയാന്‍ ഫിലിപ്പ് കാല്‍നൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയചരിത്രമായിരിക്കും ഇതെന്നും ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നും കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് എല്‍.ഡി.എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ്, സി.പി.എം സംസ്ഥാന സമിതിയംഗം ഡോ. വി. ശിവദാസ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

‘ഇടതും വലതും ‘ -എഴുതി തുടങ്ങുന്നു. കര്‍മ്മമേഖലയില്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും.
നാല്പതു വര്‍ഷം മുന്‍പ് ഞാന്‍ രചിച്ച ‘കാല്‍ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാര്‍ത്ഥികളുടെ റഫറന്‍സ് ഗ്രന്ഥമാണ്.
ഇ എം എസ്, സി.അച്ചുതമേനോന്‍ , കെ.കരുണാകരന്‍, എ.കെ ആന്റണി, ഇ കെ നായനാര്‍, പി കെ.വാസുദേവന്‍ നായര്‍, സി.എച്ച്‌ മുഹമ്മദ് കോയ, ഉമ്മന്‍ ചാണ്ടി, കെ.എം മാണി, ആര്‍.ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
ഈ പുസ്തകത്തിന്റെ പിന്തുടര്‍ച്ചയായ നാല്പതു വര്‍ഷത്തെ ചരിത്രം എഴുതാന്‍ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാല്‍നൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടന്‍ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.
ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിന്റെ തലക്കെട്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തീവണ്ടിയില്‍ പണം കടത്താന്‍ ശ്രമം; തിരൂര്‍ സ്വദേശി അറസ്റ്റില്‍

പാലക്കാട് : തീവണ്ടിയില്‍ നിന്നും രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടി. സംഭവത്തില്‍ ഒരാളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ സ്വദേശി പരീക്കുട്ടിയാണ് അറസ്റ്റിലായത്. ചെന്നൈ- മംഗലാപുരം എക്‌സ്പ്രസിലാണ് പരീക്കുട്ടി പണം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍ണായക നീക്കത്തിലൂടെയാണ് പണം പിടികൂടിയത്. മുപ്പത്തിയാറര ലക്ഷം രൂപയാണ് പരീക്കുട്ടിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസില്‍ ഇയാളില്‍ നിന്നും ശേഖരിക്കുകയാണ്.

You May Like

Subscribe US Now