ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ അധിക്ഷേപിച്ച്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

User
0 0
Read Time:2 Minute, 32 Second

കേരളനിയമസഭയെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുകയാണ് സുരേന്ദ്രന്‍ . രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭ ദുരുപയോഗം ചെയ്യുന്നത് അപക്വമാണ് കേരളത്തിന് ഇതിന് അധികാരമിള്ള എന്നൊക്കെയാണ് ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ കുറിച്ചുള്ള കെ.സുരേന്ദ്രന്റെ വാദം

‘കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെടാത്ത ഒരു കേന്ദ്ര ഭരണപ്രദേശത്തെ നിയമ പരഷ്‌കരണത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ കേരള നിയമസഭക്ക് എന്ത് അധികാരമാണുള്ളത്. അനാവശ്യ പ്രചരണങ്ങള്‍ക്ക് നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. ഇത് വിലകുറഞ്ഞ പരിഹാസ്യമായ നടപടിയാണ്. തുടര്‍ച്ചയായി കേന്ദ്ര വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കുകയാണ് നിയമസഭ. മുഖ്യമന്ത്രി തന്നെ ഇതിന് നേതൃത്വം നല്‍കുന്നത് ദുരൂഹമാണ്,’ എന്നതാണ് സുരേന്ദ്രന്റെ വിചിത്ര ആരോപണം.

സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നിയമസഭയെ ഉപയോഗിക്കണോ എന്നാണ് സുരേന്ദ്രന്റെ ചോദ്യം.ലക്ഷദ്വീപിലെ ജനദ്രോഹ നടപടികള്‍ക്കെതിരെ എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രതിഷേധം ഉയരുമ്ബോഴാണ് കെ സുരേന്ദ്രന്റെ ഇത്തരത്തിലുള്ള പ്രസ്താവന.ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ ; രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രo

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി . ഹര്‍ജി വ്യാഴ്ചത്തേക്ക് മാറ്റി. രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹാജരായ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നും മൂല്യനിര്‍ണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹര്‍ജി നല്‍കിയത്. […]

You May Like

Subscribe US Now