വാക്സിന്‍ ക്ഷാമം പരിഹരിക്കും, ജില്ലകള്‍ തോറും പ്രതിരോധം ശക്തമാക്കും- ആരോഗ്യമന്ത്രി

User
0 0
Read Time:1 Minute, 39 Second

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് രോ​ഗബാധ ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുളളവരെ പരിശോധനയ്‌ക്ക് പ്രേരിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉന്നതതല യോഗം നടന്നു. മെഗാവാക്സിനേഷന്‍ ക്യാംപുകള്‍ തുടരാനും കോണ്‍ടാക്‌ട് ട്രേസിങ് ശക്തമാക്കാനും പരിശോധന വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച്‌ ആസൂത്രണം വേണം. വാര്‍ഡുതലത്തില്‍ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ ക്ഷാമം പരിഹരിക്കാനും ക്രമീകരണം ഏര്‍പ്പെടുത്തും. വാക്സിന്‍ സ്റ്റോക്ക് കുറവുള്ള ജില്ലകളിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വാക്സിന്‍ എത്തിക്കും. അടിയന്തരമായി കേന്ദ്രത്തോട് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ വാക്‌സിന്‍ കിട്ടിയിട്ടില്ലെങ്കില്‍ ക്യാമ്ബയിന്‍ ബുദ്ധിമുട്ടിലാകും. കണ്ണൂരില്‍ കേസുകള്‍ കൂടുകയാണ്. എല്ലാ ജില്ലയിലും കാര്യങ്ങള്‍ തീരുമാനിക്കാന്‍ യോഗം ചേരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അസംസ്‌കൃത വസ്തുക്കള്‍ക്ക് പകരം ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച്‌ കിടക്ക നിര്‍മ്മാണം; ഫാക്ടറി പൂട്ടിച്ചു

മുംബൈ: ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച്‌ കിടക്ക നിര്‍മ്മിച്ച ഫാക്ടറി പൂട്ടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. പഞ്ഞി ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് പകരം ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ചാണ് കിടക്കകള്‍ നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. ഫാക്ടറിയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഫാക്ടറി സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍, ഉപയോഗിച്ച […]

You May Like

Subscribe US Now