തൃശൂര്‍ പൂരത്തിന് കര്‍ശന നിയന്ത്രണങ്ങള്‍; നിരീക്ഷണത്തിന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍; പാസുള്ളവര്‍ക്ക് മാത്രം പ്രവേശനം

User
0 0
Read Time:1 Minute, 27 Second

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സുരക്ഷയ്ക്കായി 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പൂരവിളംബരത്തിന് 50 പേര്‍ മാത്രമായിരിക്കും പങ്കെടുക്കുക.

തൃശൂര്‍ റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും അടക്കും. പാസ് ഉള്ളവരെ മാത്രമെ കടത്തിവിടുകയുള്ളുവെന്നാണ് തീരുമാനം. സ്വരാജ് റൗണ്ട് പൂര്‍ണ്ണമായും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സാമ്ബിള്‍ വെടിക്കെട്ട് ഓരോ അമിട്ട് മാത്രം പൊട്ടിച്ച്‌ അവസാനിപ്പിക്കുമെന്നും കോവിഡ് വൈറസ് വ്യാപനം പരിഗണിച്ച്‌ 23 ന് തിരുവമ്ബാടി ദേവസ്വം ഒരാനപ്പുറത്ത് അവരുടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഹുല്‍ ഗാന്ധിക്ക് കോവിഡ്; ദല്‍ഹിയിലെ വസതിയില്‍ ക്വാറന്റൈനില്‍, സമ്ബര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദ്ദേശം

ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ്. നേരിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ദല്‍ഹിയിലെ വസതിയില്‍ ചികിത്സയിലാണ് അദ്ദേഹം. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ താനുമായി സമ്ബര്‍ക്കത്തില്‍ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോകാനും രാഹുല്‍ ആവശ്യപ്പെട്ടു. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ എത്തിയിരുന്നു. തുടര്‍ന്ന് കോവിഡ് […]

Subscribe US Now