‘നിവേദിതയ്ക്ക് പോകേണ്ട അത്രയും വോട്ട് ഇന്ത്യയിലെ ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി മാറണം’: സുരേഷ് ഗോപി

User
0 0
Read Time:2 Minute, 31 Second

തലശേരി: കേരളത്തില്‍ മൂന്നു സീറ്റുകളില്‍ എന്‍ഡിഎ ഉറപ്പായും ജയിക്കുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത തലശേരിയിലും ഗുരുവായൂരിലും യുഡിഎഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ഗുരുവായൂരില്‍ മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

എന്നാല്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണം, അല്ലെങ്കില്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കണമെന്നാണ് സുരേഷ് പറഞ്ഞത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായമെങ്കില്‍ കൃത്യമായി പറയാം, ഗുരുവായൂരില്‍ ലീഗിന്റെ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.

‘നിവേദിതയ്ക്ക് പോകേണ്ട അത്രയും വോട്ട് ഇന്ത്യയിലെ ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി മാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെങ്കില്‍ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്ന് ഞാന്‍ പറയും. തലശേരിയില്‍ ഷംസീര്‍ ഒരുകാരണത്താലും വിജയിക്കരുത്.’ കേരളത്തില്‍ മൂന്നു സീറ്റുകളില്‍ എന്‍ഡിഎ ഉറപ്പായും വിജയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുന്‍പേ എടുത്ത തീരുമാനമാണതെന്നും ഗൗതമി

ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുമ്ബേ എടുത്ത തീരുമാനമാണതെന്നും നടിയും ബിജെപിയുടെ താരപ്രചാരകലിലൊരാളുമായ ഗൗതമി.വാജ്‌പേയുടെയും നരേന്ദ്ര മോദിയുടെയും തേതൃത്വത്തിലുള്ള മതിപ്പാണ് ബിജെപി ആഭിമുഖ്യത്തോട് കാരണമെന്നും രാജ്യത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നത് ബിജെപിയാണെന്നും ഗൗതമി പറഞ്ഞു.തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ മത്സരിക്കുന്നതു കൊണ്ട് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കരുതെന്ന് നിയമമൊന്നുമില്ലെന്നും ഗൗതമി പറഞ്ഞു. ഒപ്പം മുന്‍ പങ്കാളി കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയോടുള്ള എതിര്‍പ്പും ഗൗതമി വ്യക്തമാക്കി. മാറ്റത്തിനു വേണ്ടാണ് […]

Subscribe US Now