ബിജെപി അനുഭാവി അല്ല, സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേര് വന്നത് താന്‍ പോലും അറിയതെ; മത്സരിക്കാനില്ലെന്ന് മണിക്കുട്ടന്‍

User
0 0
Read Time:4 Minute, 27 Second

മാനന്തവാടി: താന്‍ ബിജെപി അനുകൂല വക്താവല്ലെന്നും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്നും മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി മണിക്കുട്ടന്‍. ബിജെപി അനുഭാവി പോലും അല്ലാത്ത തന്റെ പേര് താന്‍ പോലും അറിയാതെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നതെന്നും എന്നാല്‍ ബിജെപി തീരുമാനം സന്തോഷത്തോടെ സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണെന്നും പറഞ്ഞു.

ബിജെപി കേന്ദ്ര നേതൃത്വം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട 10 സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ മണിക്കുട്ടനും ഉണ്ടായിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതായി അദ്ദേഹം പറയുകയും ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തിട്ടുണ്ട്. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസില്‍ ടീച്ചിങ് അസിസ്റ്റന്റായ മണിക്കുട്ടനെ പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ഥി എന്ന നിലയിലാണ് ബിജെപി ദേശീയ നേതൃത്വം പരിചയപ്പെടുത്തിയത്. എന്നാല്‍ തനിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെയ്ക്കാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞു.

താന്‍ അറിയാതെയായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിലിരുന്ന് വാര്‍ത്ത കാണുമ്ബോഴാണ് സ്ഥാനാര്‍ഥിയായ വിവരം മണിക്കൂട്ടനും അറിഞ്ഞത്. സാമൂഹികമാധ്യമങ്ങളില്‍ ഉപയോഗിച്ചിരുന്ന മണിക്കുട്ടന്‍ എന്നപേര് കണ്ടപ്പോള്‍ മറ്റാരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്. പ്രഖ്യാപനം വന്നതിനുശേഷമാണ് ബി.ജെ.പി. ജില്ലാകമ്മിറ്റിയംഗങ്ങള്‍ വിളിക്കുന്നതും സ്ഥാനാര്‍ഥിത്വത്തെപ്പറ്റി സംസാരിക്കുന്നതും. ബി.ജെ.പി. സ്ഥാനാര്‍ഥിയായി നിയോജകമണ്ഡലത്തില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ആലോചിച്ച ശേഷം സ്ഥാനാര്‍ഥിയാകേണ്ട എന്നാണ് തീരുമാനിച്ചത്.

ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പണിയ വിഭാഗത്തില്‍പ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാമനിര്‍ദ്ദേശം ചെയ്തതില്‍ അഭിമാനമുണ്ടെന്നും പ്രതികരിച്ചു. എന്നാല്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ താത്പര്യമില്ല. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച്‌ ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹം. ബിജെപി നല്‍കിയ അവസരം സ്‌നേഹപൂര്‍വം നിരസിക്കുന്നതായും പറഞ്ഞു.

മാനന്തവാടി എടവക സ്വദേശിയായ 31 കാരനായ മണികണ്ഠന്‍ പണിയവിഭാഗത്തില്‍നിന്നുള്ള ആദ്യ എം.ബി.എ.ക്കാരനാണ്. ചൂണ്ടനും ചീരയുമാണ് മാതാപിതാക്കള്‍. ഗ്രീഷ്മയാണ് ഭാര്യ. 115 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബിജെപി ഇന്നലെയാണ് 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ശോഭ സുരേന്ദ്രന്റെ പേര് പട്ടികയിലില്ല. കോണ്‍ഗ്രസിലെ പലരും മറ്റു പാര്‍ട്ടികളില്‍ നിന്നും ആളുകളും ബിജെപിയിലേക്ക് വരുമെന്നു മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടി.ടി.വി ദിനകരനുമായി സഖ്യം പ്രഖ്യാപിച്ച്‌​ നടന്‍ വിജയകാന്ത്​

ചെന്നൈ: സീറ്റ്​ വിഭജനത്തില്‍ ഉടക്കി അണ്ണാ ഡി.എം.കെ സഖ്യം വിട്ട നടന്‍ വിജയകാന്തിന്‍റെ ഡി.എം.ഡി.കെ ടി.ടി.വി. ദിനകരന്‍റെ അമ്മ മക്കള്‍ മന്നേറ്റ കഴകവുമായി സഹകരിക്കും. 234 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ ഡി.എം.ഡി.കെ മത്സരിക്കും. ഡി.എം.ഡി.കെക്ക്​ നല്‍കിയ സീറ്റുകളില്‍ നിന്ന്​ സ്​ഥാനാര്‍ഥികളെ പിന്‍വലിക്കുമെന്ന്​ എ.എം.എം.കെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഡി.എം.ഡി.കെ പുറത്തുവിട്ട ആദ്യ പട്ടികയില്‍ വിജയകാന്തിന്‍റെ ഭാര്യ പ്രേമലതയുടെ പേരുമുണ്ട്​. വിരുതചലത്തില്‍ നിന്നാകും പ്രേമലത ജനവിധി തേടുക. മുന്‍ എം.​എല്‍.എ […]

Subscribe US Now